മലയാളത്തിലെ ഏറ്റവും കൂടുതല്‍ വിപണിമൂല്യമുള്ള നടന്‍ ദുല്‍ഖര്‍ 

 

തിരുവനന്തപുരം: മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ പറ്റുന്ന യുവതാരമായി ദുല്‍ഖര്‍ സല്‍മാന്‍ മാറി. അടുത്തകാലത്ത് പല പ്രമുഖ ബ്രാന്‍ഡുകളും താരത്തെ തങ്ങളുടെ പരസ്യചിത്രങ്ങളില്‍ അഭിനയിപ്പിക്കുന്നതും ബ്രാന്‍ഡ് അംബാസിഡറാക്കുന്നതും ഇതിന്റെ ഭാഗമായാണ്. പ്രമുഖമായ ഒരു കമ്പനി നടത്തിയ സര്‍വേയിലാണ് യൂത്തിനിടയില്‍ ദുല്‍ഖറിനുള്ള സ്വാധീനം വ്യക്തമായത്. ഓട്ടോ ഷര്‍ട്ട് കമ്പനിയാണ് ആദ്യം താരത്തെ മോഡലാക്കിയത്. പരസ്യം സക്‌സസായതോടെ കമ്പനിയുടെ അംബാസിഡറാക്കി. ഇപ്പോള്‍ കൂടുതല്‍ പരസ്യങ്ങള്‍ ദുല്‍ഖറിനെ വെച്ചവര്‍ ചെയ്തു.

ദുബയിലടക്കം പല ജൂവലറികളും ആരംഭിക്കുമ്പോള്‍ ദുല്‍ഖറിനെയാണ് ഉദ്ഘാടകനോ, മുഖ്യഅഥിതിയായോ ക്ഷണിക്കുന്നത്. ദുല്‍ഖറിനെ ക്ഷണിച്ചാല്‍ പ്രമുഖ പത്രങ്ങളിലും ചാനലുകളിലും പരസ്യം നല്‍കുന്നതിനേക്കാള്‍ ഇഫക്ടാണെന്ന് പരസ്യലോകം വിലയിരുത്തുന്നു. ദുല്‍ഖറിന്റെ ഉദ്ഘാടന പ്രസംഗം , താരങ്ങളെ അഭിവാദ്യം ചെയ്യല്‍ തുടങ്ങിയവ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വയറലാകും. അതുപോലെ തന്നെ താരത്തോടൊപ്പം സെല്‍ഫിയും ഫോട്ടോയും എടുത്ത് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും വയറലാകുന്നു. ഇതെല്ലാം ജൂവലറിയുടെ പ്രമോഷനും സഹായകമാണ്.

മലബാര്‍ ഗ്രൂപ്പ് പ്രോപ്പര്‍ട്ടി ഡവലപ്പ്‌മെന്റ് ബ്രാന്‍ഡ് അംബാസിഡറായി താരത്തെ നിയമിച്ചു. ഏതാണ്ട് അഞ്ച് കോടിയിലധികം രൂപയുടെ കരാറാണെന്ന് റിപ്പോര്‍ട്ടുണ്ട്. യുവാക്കളായ ഐ.ടിക്കാരെയും ബിസിനസുകാരെയും ലക്ഷ്യം വെച്ചാണ് ദുല്‍ഖറിനെ ഐക്കണാക്കാന്‍ കമ്പനി തീരുമാനിച്ചത്. അടുത്തകാലത്തായി ബില്‍ഡിംഗ് മേഖല മാന്ദ്യത്തിലാണ്. അതിനാല്‍ ദുല്‍ഖറിനെ പോലെ ഒരാളുടെ സാനിധ്യം ആവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.