‘സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’, കെ.പി.സി.സി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഫ്‌ലക്സുകള്‍

support for k sudhakaran to appoint as kpcc president

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്‌ലക്സുകള്‍. ‘കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’വെന്നാണ് ഫ്‌ലക്സില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പേരിലാണ് ഫ്‌ലക്‌സുകള്‍.

എംഎല്‍എ ഹോസ്റ്റലിന്റെ മുന്നിലുള്‍പ്പടെ നഗരത്തില്‍ പലയിടത്തും ഫ്‌ലക്സുകള്‍ പതിച്ചിട്ടുണ്ട്. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും, കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കുക എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡില്‍ പറയുന്നത്.

കെ മുരളീധരന്റെ നേതൃത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും.