പ്രധാനമന്ത്രി ജയലളിതയെ ജയന്തിദിനത്തിൽ അനുസ്മരിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജെ ജയലളിതയെ അവരുടെ ജയന്തിദിനത്തിൽ അനുസ്മരിച്ചു

“ജയലളിതാ ജിയെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. ജനങ്ങൾക്ക് അനുകൂലമായ നയങ്ങൾക്കും താഴേക്കിടയിലുള്ളവരെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾക്കും അവർ വളരെയധികം പ്രശംസിക്കപ്പെടുന്നു. നമ്മുടെ നാരീ ശക്തിയെ ശാക്തീകരിക്കുന്നതിനുള്ള ശ്രദ്ധേയമായ ശ്രമങ്ങളും അവർ നടത്തി. അവരുമായി നിരവധി തവണ നടത്തിയ ആശയവിനിമയം ഞാൻ എല്ലായ്പ്പോഴും വിലമതിക്കും”,പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു