തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി

തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. ആര്‍.എസ്.എസ് കാര്യവാഹ് ആയിരുന്ന രാജേഷ് വധക്കേസിലെ നാലാം പ്രതിയായ എബിക്കാണ് (27) വെട്ടേറ്റത്. വലതു കാല്‍ രണ്ടായി മുറിഞ്ഞ നിലയിലാണ്.

രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് വെട്ടിയത്. ബുധാഴ്ച രാവിലെ പതിനൊന്നരക്ക് ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം. വീടിനു സമീപത്തെ റോഡരികത്തെ മതിലിലില്‍ സുഹൃത്തുമായി ഇരിക്കുകയാരുന്നു എബിയെ രണ്ട് ബൈക്കുകളിലായി എത്തിയ നാല് അംഗ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

അക്രമിക്കാനെത്തിയ സംഘത്തെ കണ്ട് അടുത്ത ഒഴിഞ്ഞ പുരയിടത്തിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമി സംഘം പിന്‍തുടര്‍ന്ന് വെട്ടുകയായിരുന്നു. വലതു കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിചെങ്കിലും ശസ്ത്രക്രിയ വേണ്ടതിനാല്‍  സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
.
ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യം പോലീസ് ശേഖരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി ശ്രീ കാര്യം പോലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലം തിരുവനന്തപുരം ഡിസിപി മുഹമ്മദ് ആരിഫ് സ്ഥലം സന്ദര്‍ശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ