സരിതയുടെ മൊഴിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് എടുക്കാനാവില്ല : വിജിലന്‍സ്

കമ്മീഷന്‍ മുമ്പാകെ നല്‍കുന്ന മൊഴി തെളിവായി എടുക്കാനാവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം : സോളാര്‍ കമ്മീഷനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സരിത എസ്. നായര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാകില്ലെന്ന് വിജിലന്‍സ്.

എന്‍ക്വയറി കമ്മീഷന്‍ നിയമത്തിലെ ചട്ടപ്രകാരം കമ്മീഷന്‍ മുമ്പാകെ നല്‍കുന്ന മൊഴി തെളിവായി എടുക്കാനാകില്ലെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ കോടതിയെ അറിയിച്ചു. സമാനപരാതിയില്‍ നേരത്തെ സ്വീകരിച്ച നടപടി ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി ആര്യാടന്‍മുഹമ്മദ്, അവരുടെ പേഴ്‌സനല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് വാദം.

എന്നാല്‍ ഇവര്‍ക്ക് പുറമേ സരിതക്കും ബിജു രാധാകൃഷ്ണനുമെതിരെയാണ് പരാതിയെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഹര്‍ജിയില്‍ ഈ മാസം 19-ന് കോടതി വിധി പറയും.