കേരള ലോ അക്കാദമിയിലെ ജാതി പീഡനം: അന്വേഷിക്കാന്‍ എ.ഡി.ജി.പിക്ക് ദളിത് കമ്മീഷന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജില്‍ പ്രിന്‍സിപ്പല്‍ എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികളെ ജാതിപറഞ്ഞ് ആക്ഷേപിച്ച സംഭവം അന്വേഷിക്കാന്‍ എസ്.സി, എസ്.ടി കമ്മീഷന്‍ എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരത്തിലുള്ള രണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാനും റിട്ട.ജഡ്ജുമായ പി.വി വിജയകുമാര്‍ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

പീഡനം പലവിധം

പലതരത്തിലാണ് പ്രിന്‍സിപ്പല്‍ പീഡിപ്പിക്കുതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നാല് വര്‍ഷമായി ഇതിനെല്ലാം ഇരയായ തിരുവനന്തപുരം തിരുമല, മങ്കാട്ടുകടവ് രേവതി ഭവനില്‍ വിവേക് തന്റെ അനുഭവം ദ വൈ ഫൈ റിപ്പോര്‍ട്ടറുമായി പങ്കുവയ്ക്കുന്നു. അഡ്മിഷന്‍ എടുക്കാന്‍ ചെപ്പോഴേ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിവേകിനോടും അമ്മ ഗിരിജയോടും പറഞ്ഞു; ഇവിടെ സ്‌റ്റൈപെന്റൊന്നും ലഭിക്കില്ല, നിങ്ങള്‍ വേറേതേലും കോളജ് അന്വേഷിക്കുതാണ് നല്ലത്’. ഇക്കാര്യം ഒന്നല്ല പലതവണ തന്റെ അമ്മയെ മാറ്റി നിര്‍ത്തി പറഞ്ഞു. അവസാനം എ.ഐ.എസ്.എഫുകാര്‍ ഇടപെട്ടാണ് പ്രവേശനം ലഭിച്ചത്. സി.പി.ഐ കുടുംബമാണ് വിവേകിന്റേത്.

സ്ഥാപനം നടത്തുന്നത് ഔദാര്യത്തിനല്ല

പതിനായിരം രൂപ ട്യൂഷന്‍ ഫീസും അന്‍പതിനായിരം രൂപ ഡെപ്പോസിറ്റും മാത്രം അടച്ചാല്‍ മതി എന്ന ധാരണയിലാണ് അഡ്മിഷന്‍ നല്‍കിയത്. മാത്രമല്ല സ്‌റ്റൈപെന്റും നല്‍കാമെന്നും ഉറപ്പ് നല്‍കി. ഫൈനല്‍ ഇയര്‍ ആയിട്ടും ഇതുവരെ വിവേകിന് സ്‌റ്റൈപെന്റ് ലഭിച്ചിട്ടില്ല. ഒരിക്കല്‍ ഇക്കാര്യം ചോദിക്കാന്‍ ചെപ്പോള്‍ ജാതി പറഞ്ഞ് പ്രിന്‍സിപ്പല്‍ ആക്ഷേപിച്ചു. തുടര്‍ന്ന് എ.ഐ.എസ്.എഫിന്റെ യൂണിറ്റ് അംഗമായ വിവേക് സ്‌റ്റൈപെന്റ് വിഷയം കമ്മിറ്റിയില്‍ ഉയിച്ചു. പ്രമേയം പാസാക്കി. കേരളൗമുദിയിലും ജനയുഗത്തിലും ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതോടെ പ്രിന്‍സിപ്പലിന് കലികയറി. ‘ ചാച്ചനാണ് (നാരായണന്‍ നായര്‍) പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. എസ്.സി, എസ്.ടിക്കാര്‍ക്ക് പ്രവേശനം നല്‍കുന്നത് ചാച്ചനാണ്. ഔദാര്യത്തിനല്ല ഞാന്‍ ഈ സ്ഥാപനം നടത്തുന്നത്. അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കണം’

എസ്.സി കമ്മീഷനും ലക്ഷ്മി നായര്‍ക്കൊപ്പം

അടുത്ത ദിവസം വിവേകിനെ ഭീഷണിപ്പെടുത്തി പത്രവാര്‍ത്ത പിന്‍വലിപ്പിച്ചു. അച്ഛന്‍ മരിച്ച സമയമായതിനാല്‍ വീട്ടില്‍ സാമ്പത്തിക പരാധീനതകള്‍ക്ക് നടുവിലായിരുന്നു അന്ന് വിവേക്. എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കാതെ ആ സീറ്റ് മറിച്ച് വില്‍ക്കുകയാണ് പ്രിന്‍സിപ്പല്‍ ചെയ്യുന്നതെന്ന് വിവേക് ആരോപിക്കുന്നു. വിവേകിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് സ്റ്റൈപെന്റിനായി സര്‍ക്കാരിലേക്ക് അയക്കേണ്ട പേപ്പറുകള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ട് തടഞ്ഞുവെച്ചു. ജാതി പേര് വിളിച്ച കാര്യം ചൂണ്ടിക്കാട്ടി എസ്.സി, എസ്.ടി കമ്മീഷന് പരാതി നല്‍കാനെത്തിയപ്പോള്‍ നിരുല്‍സാഹപ്പെടുത്തുകയാണ് ഉണ്ടായതെന്ന് വിവേക് പറഞ്ഞു. ലാ അക്കാദമിയിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ് കമ്മീഷന്‍. പിന്നീട് പരാതി സ്വീകരിച്ച കമ്മീഷന്‍ ഫെബ്രുവരി 27ന് വിശദീകരണം നല്‍കാന്‍ എസ്.സി കമ്മീഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രിന്‍സിപ്പലിന്റെ ക്യാമ്പിനുള്ളില്‍ വെച്ചാണ് ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതെങ്കില്‍ പരാതി നിലനില്‍ക്കില്ലെന്നും ഇത്തരത്തിലുള്ള 150തോളം കേസുകള്‍ പെന്‍ഡിംഗിലാണെന്നും കമ്മീഷന്‍ അറിയിച്ചതായും വിവേക് പറഞ്ഞു.

പരാതി സ്വീകരിച്ച പൊലീസുകാരന്‍ അക്കാദമി സ്റ്റുഡന്റ്

അതേസമയം ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവത്തില്‍ പേരൂര്‍ക്കട സി.ഐക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നും വിവേക് ആരോപിച്ചു. ലാ അക്കാദമിയിലെ ഈവനിംഗ് ബാച്ച് വിദ്യാര്‍ത്ഥിയായ സി.ഐ ഇക്കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണെന്നും ആക്ഷേപമുണ്ട്.