EXCLUSIVE: മമ്മൂട്ടി ആക്ഷന്‍ സിനിമകളില്‍ നിന്ന്  പിന്‍വാങ്ങുന്നു

 -ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: മെഗാസ്റ്റാര്‍ മമ്മൂട്ടി ആക്ഷന്‍ സിനിമകളില്‍ നിന്ന്് പിന്‍വാങ്ങുന്നു. പ്രായാധിക്യം കാരണം സ്റ്റണ്ട് സീനുകളില്‍ അഭിനയിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ഡ്യൂപ്പിനെ വെച്ച് അഭിനയിപ്പിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. ഗ്യാംഗ്സ്റ്ററില്‍ പോലും തീവ്രമായ ആക്ഷന്‍ രംഗങ്ങള്‍ ഒഴിവാക്കിയത് അതിനാണ്. അഞ്ചാറ് കൊല്ലമായി പ്രത്യേക രീതിയിലുള്ള സ്റ്റണ്ട് മാത്രമേ മമ്മൂട്ടി ചെയ്യുന്നുള്ളൂ. ഒരു വൃത്തം വരച്ച് അതിനുള്ളില്‍ അദ്ദേഹം നിന്ന് സ്റ്റണ്ട് ചെയ്യുന്ന രീതിയാണിത്. ചിത്രീകരണത്തിനിടെ അപകടങ്ങള്‍ സംഭവിക്കാതിരിക്കാനാണിത്. മാഫിയാ ശശിയാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ സ്ഥിരം സ്റ്റണ്ട് ചെയ്യുന്നത്.

കുടുംബനാഥനായോ, സാധാരണക്കാരനായോ ഒക്കെ അഭിനയിക്കാനാണ് താല്‍പര്യം. കൂടുതല്‍ ശാരീരിക ക്ഷമതയുള്ള വേഷങ്ങള്‍ ഒഴിവാക്കുകയാണ്. പഴശിരാജ, വന്ദേമാതരം, രാജാധിരാജ എന്നീ ചിത്രങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് ചെയ്തത്. അതിനാല്‍ ഇനി റിസ്‌ക് എടുത്ത് അഭിനയിച്ച് അപകടം വരുത്തുവയ്ക്കണ്ട എന്ന നിലപാടിലാണ് താരം. പണ്ട് ചിത്രീകരണത്തിനിടെ കാലൊടിഞ്ഞ് കുറച്ചുനാള്‍ കിടപ്പിലായിരുന്നു. അന്ന് കുറേ നല്ല സിനിമകള്‍ നഷ്ടപ്പെട്ടു. ഇപ്പോഴെങ്ങാനും അപകടം സംഭവിച്ചാല്‍ തിരിച്ചുവരവ് ബുദ്ധിമുട്ടുണ്ടാകുമെന്ന്് താരം കരുതുന്നുണ്ടാകും.

ഭാസ്‌കര്‍ ദ റാസ്‌ക്കലിലും തോപ്പില്‍ ജോപ്പനിലും ഏറെ ഒരു പാട് ഷോട്ടുകളായി തിരിച്ചാണ് സ്റ്റണ്ട് സീനുകള്‍ ചിത്രീകരിച്ചത്. അതിന് ഏറെ സമയം എടുത്തു. ഇത് പിന്നീട് എഡിറ്റിംഗിലൂടെയും വിഷ്വല്‍ എഫക്‌സിന്റെ സഹായത്തോടെയുമാണ് കറക്ട് ചെയ്തത്. അതിന് ചിത്രീകരണത്തേക്കാള്‍ ചെലവ് കൂടുതലാണ്.