വരള്‍ച്ച: ടൂറിസം മേഖലയും വിയര്‍ക്കുന്നു

വേനല്‍ചൂടിന്റെ കാഠിന്യമേറിയതോടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസം മേഖല വിയര്‍ക്കുന്നു. വിദേശ സഞ്ചാരികളുടെ പറുദീസകള്‍ വേനലില്‍ വരണ്ടപ്പോള്‍ സഞ്ചാരികളുടെ ടൂറിസ്റ്റ് മാപ്പില്‍ നിന്നും കേരളം ഔട്ടായി. ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കടുത്ത തിരിച്ചടിയായി. മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയ വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കേരളത്തിലെ ട്രിപ്പ് വെട്ടിച്ചുരുക്കി താരതമ്യേന ചൂടുകുറഞ്ഞ മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്രയായി.

നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ചൂടായിരിക്കും ഈ വര്‍ഷം അനുഭവപ്പെടുകയെന്ന് കാലാസ്ഥ ശാസ്ത്രജ്ഞര്‍ വിധിയെഴുതിയതിനു പിന്നാലെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വലിയ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളേ അപേക്ഷിച്ച് ഫെബ്രുവരിയുടെ ആദ്യനാളുകളില്‍ തന്നെ കനത്ത ചൂടാണ് അനുഭവപ്പെട്ടിരുന്നത്. നഗരം ചുട്ടു പൊള്ളുന്നതിനോടൊപ്പം കൊച്ചി, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ ടൂറിസം മേഖലയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. അതിരപ്പിള്ളി, വാഴച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ സഞ്ചാരികള്‍ ഇവിടേക്ക് വരാതായി. സഞ്ചാരികളുടെ പറുദ്ദീസയായിരുന്ന മൂന്നാറിലും വയനാട്ടിലും ചൂടേറിയതും കടുത്ത തിരിച്ചടിയായി. ഈ പ്രദേശങ്ങളിലെ ഹോട്ടലുകളിലെയും ഹോംസ്‌റ്റേകളിലേയും ഭൂരിഭാഗം മുറികളും ഒഴിഞ്ഞു കിടക്കുകയാണ്.

എറണാകുളം ജില്ലയിലെ ടൂറിസ്റ്റുകളുടെ ഇഷ്ടയിടങ്ങളായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം, കടമ്പ്രയാര്‍, ഇക്കോ ടൂറിസം, ഇടമലയാര്‍ അണക്കെട്ട്, ഭൂതത്താന്‍കെട്ട്, പാണിയേലി പോര് എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടങ്ങളിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ജലത്തിന്റെ അളവ് കുറഞ്ഞതാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ സംഭവിച്ച ഇടിവിന് കാരണം. അതുപോലെ തന്നെ പുഴകളിലെയും അണക്കെട്ടുകളിലെയും വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ബോട്ടു സര്‍വീസുകള്‍ നിലച്ചമട്ടാണ്.

ആലപ്പുഴയിലും സമാനമായ അവസ്ഥ തന്നെയാണ് കാണാന്‍ കഴിയുന്നത്. കുട്ടനാട്ടിലേക്കും പുന്നമടക്കായലിലേക്കും വിദേശ ടൂറിസ്റ്റുകള്‍ എത്തുന്നതും കുറഞ്ഞിരിക്കുകയാണ്.

പാടങ്ങളും തോടുകളും കുളങ്ങളും അടക്കം കനത്ത ചൂടില്‍ വിറ്റവരണ്ടതും പച്ചപ്പുകള്‍ കത്തിയെരിഞ്ഞതുമാണ് ഇവിടുത്തെ ടൂറിസത്തെ തളര്‍ത്തുന്നത്. ഇത് മൂലം ജോലി നഷ്ടപ്പെട്ട നിരവധി ആളുകളാണ് രണ്ടു ജില്ലകളിലുമായി ഉപജീവനമാര്‍ഗ്ഗം നിലച്ച് വഴിമുട്ടി നില്‍ക്കുന്നത്. ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ കായല്‍ ടൂറിസത്തെ വേനല്‍ കാര്യമായി ബാധിച്ചിട്ടില്ല.

2006 മുതല്‍ 2012 വരെയുള്ള കാലത്ത് ഏറ്റവും കൂടുതല്‍ വിദേശ ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം എട്ടാം സ്ഥാനത്തായിരുന്നെങ്കില്‍ തുടര്‍ന്നിങ്ങോട്ട് ഇതിലും പിറകിലാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 2015-ല്‍ 12,46,5571 ആയിരുന്നു. വിദേശ ടൂറിസ്റ്റുകള്‍ 977480 പേരും സംസ്ഥാനത്തെത്തി.

ഇതില്‍ വളര്‍ച്ചാനിരക്ക് 5.86 ശതമാനമായിരുന്നു. 2014-ല്‍ കേരളബിസിനസ് – വരള്‍ച്ച: ടൂറിസം മേഖലയും വിയര്‍ക്കുന്നു

ഇതില്‍ വളര്‍ച്ചാനിരക്ക് 5.86 ശതമാനമായിരുന്നു. 2014-ല്‍ കേരളത്തിലെത്തിയ ആഭ്യന്തര ടൂറിസ്റ്റുകള്‍ 1,16,95411-ഉം വിദേശ ടൂറിസ്റ്റുകള്‍ 858143 ആയിരുന്നു. 2014-ല്‍ സംസ്ഥാനം നേടിയ വിദേശ നാണയ വരുമാനം 6398.93 കോടി രൂപയായിരുന്നുവെങ്കില്‍ 2015-ല്‍ ഇത് 8.6 ശതമാനം കുറഞ്ഞു. 2016 ഇതില്‍ നിന്നും പിന്നെയും ഇടിഞ്ഞെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. 2017-ല്‍ ഇതിലെല്ലാം മാറ്റം വരുത്തുകയെന്ന ഉദ്ദേശകത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ഒരുക്കിയത്. എന്നാല്‍ വേനലിന്റെ കാഠിന്യത്തില്‍ ഈ പദ്ധതികളെല്ലാം തളര്‍ന്നുപോയി. ഇതില്‍ നിന്നും സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് കരകയറണമെങ്കില്‍ മണ്‍സൂണ്‍ ടൂറിസം ഉള്‍പ്പെടെയുള്ളവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പുതിയ പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്.

ത്തിലെത്തിയ ആഭ്യന്തര ടൂറിസ്റ്റുകള്‍ 1,16,95411-ഉം വിദേശ ടൂറിസ്റ്റുകള്‍ 858143 ആയിരുന്നു. 2014-ല്‍ സംസ്ഥാനം നേടിയ വിദേശ നാണയ വരുമാനം 6398.93 കോടി രൂപയായിരുന്നുവെങ്കില്‍ 2015-ല്‍ ഇത് 8.6 ശതമാനം കുറഞ്ഞു. 2016 ഇതില്‍ നിന്നും പിന്നെയും ഇടിഞ്ഞെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. 2017-ല്‍ ഇതിലെല്ലാം മാറ്റം വരുത്തുകയെന്ന ഉദ്ദേശകത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ഒരുക്കിയത്. എന്നാല്‍ വേനലിന്റെ കാഠിന്യത്തില്‍ ഈ പദ്ധതികളെല്ലാം തളര്‍ന്നുപോയി. ഇതില്‍ നിന്നും സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് കരകയറണമെങ്കില്‍ മണ്‍സൂണ്‍ ടൂറിസം ഉള്‍പ്പെടെയുള്ളവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പുതിയ പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്.