നയന്‍സ് പ്രണയിക്കണോ, ചെറുപ്പക്കാര്‍ വേണം, കിളവന്‍മാരെ താങ്ങൂല

 തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നടിയായി മുന്നേറുന്ന നയന്‍താര സിനിമയില്‍ അഭിനയിക്കുന്നതിന് പുതുതായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുകയാണ്. ഇത് നിര്‍മാതാക്കളെ വലയ്ക്കുന്നു. എന്നാല്‍ ബിസിനസ് നടക്കണമെങ്കില്‍ താരത്തിന്റെ ഡേറ്റ് വേണം താനും. പ്രണരംഗങ്ങളില്‍ യുവനടന്‍മാരോടൊത്ത് മാത്രമേ അഭിനയിക്കൂ ചിരഞ്ജിവിയെ പോലുള്ള കിളവന്‍മാരുടെ നായികയാകാം. അവരോടൊത്ത് ലൗസീനുകളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്. നാല് കോടിയോളം രൂപയാണ് നയന്‍സ് പ്രതിഫലം വാങ്ങുന്നത്. ഒരു വര്‍ഷം പത്തോളംസിനിമകളില്‍ അഭിനയിക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും പ്രേക്ഷക പിന്തുണയും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നത് കൊണ്ടാണ് താരം പുതിയ തീരുമാനം എടുത്തത്. എന്നാല്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കാനുള്ള നയന്‍താരയുടെ തന്ത്രമാണ് സീനിയര്‍ നടന്‍മാരോടൊപ്പം അഭിനയിക്കാനൊക്കില്ലെന്ന് പറയുന്നതിന് പിന്നിലെന്ന് ചില നിര്‍മാതാക്കള്‍ പറഞ്ഞ് പരത്തി. ഇത് പരീക്ഷിക്കാനായി തെലുങ്കിലെ ഒരു വലിയ നിര്‍മാണ കമ്പനി നയന്‍താരയുടെ ഡേറ്റ് വാങ്ങാനെത്തി. കഥ കേട്ട് ഇഷ്ടപ്പെട്ട താരം രണ്ട് കോടി അഡ്വാന്‍സ് വാങ്ങാന്‍ തയ്യാറായി. എന്നാല്‍ നായകന്‍ ചിരഞ്ജിവിയാണെന്ന് അറിഞ്ഞതോടെ നയന്‍താര അഡ്വാന്‍സ് മടക്കി നല്‍കി. പ്രതിഫലം വര്‍ദ്ധിപ്പിക്കാമെന്ന് പ്രൊഡക്ഷന്‍ കമ്പനി ആവര്‍ത്തിച്ചെങ്കിലും താരം വഴങ്ങിയില്ല. പ്രതിഫലം പ്രശ്‌നമല്ല, പുതിയ തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും താരം വ്യക്തമാക്കി. യുവനടന്‍മാരായ അഥര്‍വ, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരുടേതടക്കം നാലോളം സിനിമകളിലാണ് നയന്‍സ് അഭിനയിക്കുന്നത്.