കോടനാട് കൊലപാതകം ഒന്നാംപ്രതി വാഹനാപകടത്തില്‍ മരിച്ചു; രണ്ടാംപ്രതിക്ക് ഗുരുതര പരിക്ക്

ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ട് പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. കേസിലെ ഒന്നാം പ്രതിയെന്ന് പോലീസ് സംശയിക്കുന്ന കനകരാജ് പുലര്‍ച്ചെ സേലത്തുണ്ടായ അപകടത്തില്‍ മരിച്ചു. ഇതിന് പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ കെ.വി.സയന്‍ എന്നയാളുടെ വാഹനം പാലക്കാട്ട് അപകടത്തില്‍പെട്ടത്. സയന് ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സയന്‍ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെ 5.50ന് ഉണ്ടായ അപകടത്തില്‍ സയന്റെ ഭാര്യ വിനുപ്രിയ (30), മകള്‍ നീതു (അഞ്ച്) എന്നിവരാണ് മരിച്ചത്. സയന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടിച്ച കാര്‍ കൊലപാതക ദിവസം എസ്റ്റേറ്റില്‍ പോകാന്‍ ഇവര്‍ ഉപയോഗിച്ചതാണെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ കാവല്‍ക്കാരനായ ഓം ബഹദൂറിനെ (37) കൊലപ്പെടുത്തി മോഷണം നടത്തിയത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഓം ബഹദൂര്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു കാവല്‍ക്കാരനായ കിഷന്‍ ബഹദൂറിനും ആക്രമണത്തില്‍ നിസാര പരിക്കേറ്റിരുന്നു. കിഷന്‍ ബഹദൂറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയത്. അവസാനം പിടിയിലായ മലയാളി ബിടെക് വിദ്യാര്‍ത്ഥി കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

അറസ്റ്റിലായവരില്‍ നാലുപേര്‍ മലപ്പുറം സ്വദേശികളും മുന്നു പേര്‍ തൃശ്ശൂര്‍ സ്വദേശിയുമാണെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു കാവല്‍ക്കാരനായ കിഷന്‍ ബഹദൂറിനും പരിക്കേറ്റിരുന്നു. എന്നാല്‍ ഇയാള്‍ക്ക് മോഷണവുമായി ബന്ധമുണ്ടെന്നും ഇയാളുടെ നിസ്സാര പരിക്കുകള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്നുമാണ് പൊലീസ് സംഘത്തിന്റെ നിഗമനം.

പത്തോളം പേര്‍ ആണ് എസ്റ്റേറ്റില്‍ കടന്നത്. ജയലളിതയും ശശികലയും ഉപയോഗിച്ചിരുന്ന മുറിയിലുള്‍പ്പെടെ കള്ളന്മാര്‍ കടന്നിരുന്നു. എന്തൊക്കെ വസ്തുക്കള്‍ ഇവര്‍ മോഷ്ടിച്ചെന്ന് വ്യക്തമായിട്ടില്ല. ഏപ്രില്‍ 23ന് എഐഎഡിഎംകെയുടെ കൊടിവെച്ച ഒരു എസ്യുവി ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ച് കോട്ടാഗിരിയില്‍ കിടന്നിരുന്നു. വാഹനം മാറ്റാന്‍ ആവശ്യപ്പെട്ട പൊലീസുകാരുമായി ഡ്രൈവര്‍ തര്‍ക്കിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ വാഹനം ചെന്നൈയില്‍ നിന്നുള്ളതാണെന്നും കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് അണ്ണാ ഡിഎംകെയുമായി ബന്ധമുണ്ടെന്ന സംശയവും ഉയര്‍ന്നു. ശശികലയുടെ മന്നാര്‍ഗുഡി മാഫിയയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് സൂചന.

accident-1

1992ലാണ് ജയലളിത ഈ എസ്റ്റേറ്റ് വാങ്ങിയത്. പിന്നീട് 5000 ചതുരശ്രയടിയില്‍ ബംഗ്ലാവ് പണിതു. ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒഴിവുസമയത്ത് കോടനാടെത്തി വിശ്രമിക്കാറുണ്ടായിരുന്നു. മുഖ്യമന്ത്രിയായ കാലത്ത് ജയലളിത എത്തിയാല്‍ ഭരണസിരാകേന്ദ്രവും കോടനാടായിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിപ്രകാരം കോടനാട് എസ്റ്റേറ്റും കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരുന്നു ഊട്ടി കോടനാട്ടെ അവധികാല വസതിയില്‍ പണവും സ്വര്‍ണവുമെല്ലാമായി രണ്ടായിരം കോടിയിലേറെ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക സൂചന.

കോടനാട്ടെ അവധികാല വസതിയുടെ സമീപത്തുള്ള ചിലര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. തൃശൂര്‍ പുതുക്കാട് സ്വദേശികളായ ക്വട്ടേഷന്‍ സംഘങ്ങളാണ് കൊലപാതകം നടത്തിയത്.
ജയലളിതയുടെ കോടനാട്ടെ അവധിക്കാല വസതിയില്‍ പണവും സ്വര്‍ണവുമെല്ലാമായി രണ്ടായിരം കോടിയിലേറെ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസ്തര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റേറ്റ് കാവല്‍ക്കാരനെ കൊലപ്പെടുത്തിയത്. കോടനാട്ടെ അവധികാല വസതിയുടെ സമീപത്തുളള ചിലര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് വിവരം. കാവല്‍ക്കാനെ കൊലപ്പെടുത്തിയ ശേഷം അമൂല്യമായ ചില വസ്തുക്കളും മോഷണം പോയിരുന്നു.