ഈ ഷാംപു ഉപയോഗിക്കൂ! പിന്നെ മുടികൊഴിച്ചില്‍ ഇല്ലാതാകും

മുടിയുടെ സൗന്ദര്യത്തില്‍ വിഷമിക്കുന്നവരാണ് പകുതി പേരും. മിനുസമുള്ള കരുത്തേറിയ മുടി ഇല്ലാത്തതാണ് പലപ്പോഴും പലരുടെയും ആത്മവിശ്വാസം വരെ ഇല്ലാതാക്കുന്നത്. അതിനായി മുടിയില്‍ ചെയ്യാത്ത അഭ്യാസങ്ങള്‍ ഇല്ല. എന്നാല്‍ ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിയ്ക്കുക എന്നതാമ് മറ്റൊരു സത്യം. എന്നാല്‍ ഇനി മുടിയുടെ ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട ആവശ്യമില്ല. കാരണം മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇനി അത്ര മസിലു പിടിക്കേണ്ട ആവശ്യമില്ല എന്നത് തന്നെ. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി ബേക്കിംഗ് സോഡ ഷാംപൂ പറയും ഉത്തരം.

ചെറിയ ബോട്ടിലില്‍ 1:3 എന്ന അനുപാതത്തില്‍ ബേക്കിംഗ് സോഡയും വെള്ളവും മിക്‌സ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. നിങ്ങള്‍ക്ക് നല്ല നീളമുള്ള മുടിയുണ്ടെങ്കില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ഉപയോഗിക്കാം. നനഞ്ഞ മുടിയിലോ ഉണങ്ങിയ മുടിയിലോ ഇത് അപ്ലൈ ചെയ്യാം. മുടിയുടെ വേരു മുതല്‍ അറ്റം വരെ ഇത് അപ്ലൈ ചെയ്യേണ്ടതാണ്. മൂന്ന് മിനിട്ട് വരെ ഇത്തരത്തില്‍ തലയില്‍ ഇത് നല്ലതു പോലെ തേച്ചു പിടിപ്പിച്ച് മസ്സാജ് ചെയ്യുക. ഇതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊന്ന്.1:3 എന്ന അനുപാതത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ വെള്ളം ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കാം. അതിനുശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകാം. മുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി ചെയ്യുന്ന ഈ സൗന്ദര്യസംരക്ഷണത്തിന്റെ ഫലമായി പ്രകടമായ മാറ്റം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കണ്ട് തുടങ്ങും.. ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ തടയുകയും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.