മന്ത്രി എം.എം.മണിക്കെതിരെ കേസെടുക്കാവില്ലെന്ന് പൊലീസ്

തൃശൂര്‍: പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് മന്ത്രി എം.എം.മണി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കാന്‍ കഴിയിലെ്‌ളന്ന് പൊലീസ്. മണിക്കെതിരേ പരാതി നല്‍കിയ ജോര്‍ജ് വട്ടുകുളത്തെ ഇക്കാര്യം മൂന്നാര്‍ ഡിവൈഎസ്പി രേഖാമൂലം അറിയിച്ചു. മന്ത്രിക്കെതിരേ ക്രിമ
ിനല്‍ നടപടി അനുസരിച്ച് കേസെടുക്കാന്‍ സാധിക്കിലെ്‌ളന്ന് പൊലീസിന് നിയമോപദേശം ലഭിച്ചുവെന്നാണ് പൊലീസിന്റെ വിശദീകരണം.

നേരിട്ട് കേസെടുക്കാനുള്ള കുറ്റകൃത്യം നടന്നിട്ടിലെ്‌ളന്ന് അന്വേഷണത്തില്‍ ബോധ്യമായെന്നാണ് പൊലീസ് റിപേ്പാര്‍ട്ട്. ഇടുക്കിയിലെ കുഞ്ചിത്തണ്ണിയില്‍ നടത്തിയ പ്രസംഗത്തിലാണ് മണി സ്ത്രീകള്‍ക്കെതിരേ അധിക്ഷേപകരമായ പ്രസംഗം നടന്നത്. സംഭവം വിവാദമായതോടെ മന്ത്രി ഖേദപ്രകടനം നടത്തി തലയൂരുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപെ്പട്ട്
പൊമ്പിള ഒരുമൈ പ്രവര്‍ത്തകരും പ്രതിപക്ഷവും ശക്തമായി രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് മൂന്നാര്‍ ഡിവൈഎസ്പിക്ക് ജോര്‍ജ് വട്ടുകുളം പരാതി നല്‍കിയത്. മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപെ്പട്ട് ഹൈക്കോടതിയിലും പരാതി എത്തിയിട്ടുണ്ട്.