ശശി തരൂരിന് കെ.പി.സി.സിയുടെ പിന്തുണ

ശശി തരൂരിനെ പിന്തുണച്ച് കെപിസിസി വിശാല എക്‌സിക്യൂട്ടീവ് പ്രമേയം പാസാക്കി. തരൂരിനെതിരായ വാര്‍ത്ത സംപ്രേഷണം ചെയ്ത ചാനലിനെതിരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശനം. കെ.പി.സി.സി വിശാലഎക്‌സിക്യൂട്ടീവില്‍ ശശിതരൂരിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന സമീപനമാണ് അംഗങ്ങള്‍ സ്വീകരിച്ചത്. തരൂരിനെതിരെ ഗൂഢലക്ഷ്യങ്ങളോടെയാണ് സ്വകാര്യചാനല്‍ നിരന്തരം വാര്‍ത്ത പുറത്തുവിടുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം ഹസന്‍ യോഗത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി അന്വേഷിച്ചിട്ടും തരൂരിനെതിരെ ഒന്നും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ രാജീവ് ചന്ദ്രശേഖര്‍ എം.പിയുടെ താത്പര്യം സംരക്ഷിക്കാനാണ് തരൂരിനെതിരായ വാര്‍ത്തകളെന്നും യോഗം കുറ്റപ്പെടുത്തി.