കാവ്യയ്ക്ക് മംമ്തയോട് അസൂയ

 

തിരുവനന്തപുരം:കാവ്യയ്ക്ക് മംമ്തയോട് അസൂയയാണ്. മറ്റൊന്നുമല്ല, മംമ്തയുടെ സ്‌റ്റൈല്‍, ഏത് ഡ്രസും മംമ്തയ്ക്ക് നന്നായി ചേരും. പ്രത്യേകിച്ച് മോഡേണ്‍ വേഷങ്ങള്‍. അതാണ് തന്നെ അസൂയപ്പെടുത്തുന്നതെന്ന് കാവ്യ പറഞ്ഞു. സീറോ സൈസ് ആകുന്നത് ഇഷ്ടമല്ലെന്നും കാവ്യ വ്യക്തമാക്കി. പാരമ്പര്യമായി കിട്ടിയ ശരീര പ്രകൃതി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും മെലിഞ്ഞ ആരെ കണ്ടാലും അസൂയയാണ്. അതാണ് മംമ്തയോടുള്ളത്. അടുത്ത കാലത്ത് മംമ്ത ചെയ്ത വേഷങ്ങളും ഇഷ്ടമാണ്. പ്രത്യേകിച്ച് ടു കണ്‍ട്രീസിലെ.

പിന്നെ മംമ്തയുടെ ബോള്‍ഡ്‌നസും കാവ്യയ്ക്ക് ഇഷ്ടമാണ്. രോഗം മാത്രമല്ല എല്ലാ കാര്യങ്ങളിലും മംമ്ത കാണിക്കുന്ന ധൈര്യം തന്നെ അസൂയപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും കാവ്യ പറയുന്നു. ജീവിത്തിലെ പ്രതിസന്ധികള്‍, അതും പലരുടെയും സഹായം പോലും ഇല്ലാതെ മംമ്ത മാനേജ് ചെയ്യുന്നു. തീര്‍ച്ചയായും മംമ്ത ഐയണ്‍ ലേഡി തന്നെയാണ്.

അതേസമയം സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയ സമയത്ത് ഇഷ്ടമില്ലാത്ത ഡ്രസുകള്‍ ഇടേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും താരങ്ങളുടെ അഭിപ്രായം ആരും ചോദിക്കാറില്ലായിരുന്നു. ചേട്ടന്‍ ഫാഷന്‍ ഡിസൈനിംഗ് പഠിച്ചത് കൊണ്ട് കാവ്യയ്ക്കും ഗുണമായി. കയ്യില്‍ കിട്ടുന്നതെല്ലാം വാരി വലിച്ചിടുന്നതല്ല ഫാഷനബിള്‍. അവനവന് യോജിക്കുന്ന രീതിയില്‍ വേഷം ധരിക്കുക എന്നതാണ് ഫാഷന്‍. ബോഡി ഷെയ്പ്പിന് യോജിക്കാത്ത വസ്ത്രങ്ങള്‍ ഇഷ്ടമാണെങ്കില്‍ പോലും അവ വാങ്ങാറില്ലെന്നും താരം വ്യക്തമാക്കി.