മോഹന്‍ലാലിനെ കൂവി, സഹിക്കാന്‍ വയ്യാതെ താരം തെറിവിളിച്ചു

 

തിരുവനന്തപുരം:വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം, മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ മനോജ് കെ.ജയന്‍ കോട്ടയം നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുകയാണ്. തൊട്ടടുത്ത ബസേലിയോസ് കോളേജിലെ ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിന് മോഹന്‍ലാല്‍ എത്തുന്നുണ്ടെന്നറിഞ്ഞ് ഏറെ ക്ലേശപ്പെട്ട് താരം അവിടെ കടന്നു. പക്ഷേ ഏറെ നിരാശപ്പെടുത്തുന്നതും ദുഃഖിപ്പിക്കുന്നതുമായിരുന്നു അവിടുത്തെ അന്തരീക്ഷം. മോഹന്‍ലാല്‍ ഓരോ വാക്കുകള്‍ പറയുമ്പോഴും കുട്ടികള്‍ നിര്‍ത്താതെ കൂവുകയായിരുന്നു. അത് അദ്ദേഹത്തോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല. അവിടുത്തെ രാഷ്ട്രീയ പ്രശ്‌നമായിരുന്നു കാരണം.

manojkjayan

മോഹന്‍ലാലിനെ അവിടെ കൊണ്ടുവന്നതിലുള്ള പ്രതിഷേധം എതിര്‍ക്ഷിക്കാര്‍ കൂക്കി വിളിച്ചാണ് തീര്‍ത്തത്. അതിനെതിരെ മോഹന്‍ലാല്‍ ശക്തമായി പ്രതികരിച്ചിരുന്നെങ്കിലെന്ന് മനോജ് കെ.ജയന്‍ ആഗ്രഹിച്ചു. പക്ഷേ എന്തോ അധികം സംസാരിക്കാന്‍ നിന്നില്ല. പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങി. ചീത്തവിളികളുമായി വിദ്യാര്‍ത്ഥിക്കൂട്ടം അദ്ദേഹത്തിന് പിറകെ പാഞ്ഞു. സഹികെട്ട് ലാലേട്ടനും വിട്ടുകൊടുത്തില്ല. നല്ല പച്ച തെറിയഭിഷേകം കൊണ്ടവരെ നേരിട്ടു. പിന്നെ ക്ഷോഭത്തോടെ കാറില്‍ കയറിപോയി. ആ ഹീറോയിസം കണ്ട് മനോജ് കെ.ജയന്റെ മനസ്സ് നിറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം മനോജ് കെ.ജയന്‍ നടനായി. പെരുന്തച്ഛനും ദളപതിയും പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. ‘സര്‍ഗ്ഗ’ത്തോടെ അത് സ്‌റ്റെഡിയായി. പിന്നെ തുടരെ ചിത്രങ്ങള്‍. നായകനായും ഉപനായകനായും വില്ലനായുമൊക്കെ. അപ്പോഴും ഒരു മോഹന്‍ലാല്‍ ചിത്രം അന്യമായിരുന്നു. 2001 ലാണ് അത് യാഥാര്‍ത്ഥ്യമാകുന്നത്. സംവിധായകന്‍ രഞ്ജിത്താണെന്നെ വിളിച്ചത്. ഒരു ചെറിയ വേഷമാണ്, അത് മനോജ് കെ.ജയന്‍ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്. സെറ്റില്‍ ജോയിന്‍ ചെയ്ത ദിവസം  ലാലേട്ടനോടൊപ്പമുള്ള കോമ്പിനേഷന്‍ സീനായിരുന്നു. മനോജിനെ കണ്ടപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു. ‘മോനെ, നമ്മള്‍ ഇതിനുമുമ്പ് സിനിമ ചെയ്തിട്ടില്ല അല്ലേ?’