ധ്യാൻ ശ്രീനിവാസന്റെ ‘ഗൂഢാലോചന’

ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രത്തിന് ഗൂഢാലോചന എന്ന് പേരിട്ടു. മായാബസാർ, ജമ്‌നാപ്യാരി എന്നീ ചിത്രങ്ങളൊരുക്കിയ തോമസ് സെബാസ്റ്റ്യനാണ് സംവിധായകൻ.

ചിത്രത്തിൽ ധ്യാൻ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുമുണ്ട്. കഥ രചിച്ചിരിക്കുന്നത് അനൂപ് ജോസഫാണ്. കോഴിക്കോട്ടുകാരായ നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

നിരഞ്ജന അനൂപാണ് നായിക. അജു വർഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരൻ, അലൻസിയർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്‌തംബറിൽ റിലീസ് ചെയ്യും. ഇസാൻ പിക്ചേഴ്സിന്റെ ബാനറിൽ അജാസ് ഇബ്രാഹിമാണ് നിർമ്മാണം.

മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകുന്നു. ഛായാഗ്രഹണം: അഖിൽ ജോർജ്, എഡിറ്റിംഗ്: സന്ദീപ്, കലാസംവിധാനം: പ്രശാന്ത് മാധവ്.