കണ്ണൂർ: അതിരപ്പള്ളി വെള്ളച്ചാട്ടം പ്രകൃതിദത്തമായി ഉണ്ടായതാണെന്ന് പരിസ്ഥിതിവാദികൾ ധരിക്കരുതെന്ന് മന്ത്രി എം.എം. മണി. കെഎസ്‌ഇബിയുടെ വിവിധ ജലപദ്ധതികൾ വഴിയാണ് ഇത് ഒഴുകിവരുന്നത്. പദ്ധതിയെ എതിർക്കുന്നവർ ഇതു മനസിലാക്കണം. യഥാർഥ വസ്തുത അറിയാതെയാണ് അതിരപ്പള്ളി പദ്ധതിക്കെതിരായ വിമർശനങ്ങളെന്നും എം.എം.മണി പറഞ്ഞു.
തന്‍റെ അഭിപ്രായത്തിൽ ഇക്കാര്യത്തിൽ വലിയ സംവാദങ്ങൾ നടക്കണം. ചർച്ചകളും നടക്കട്ടെ. എന്തുചെയ്താലും വിവാദമാക്കുകയെന്നത് കേരളത്തിൽ വച്ചുകെട്ടായി തീർന്നിട്ടുണ്ട്. എന്തുതന്നെ ഉണ്ടായാലും ജനക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
അതിരപ്പള്ളി പദ്ധതിയുടെ കാര്യം പറയുന്പോൾ എൽഡിഎഫിനകത്തും തർക്കം വരും. അതിരപ്പള്ളി ജലവൈദ്യുത പദ്ധതി വലിയ പദ്ധതിയാണ്. ജലവൈദ്യുത പദ്ധതികളാണ് ഏറ്റവും ചെലവ് കുറഞ്ഞത്. പക്ഷേ അക്കാര്യം പറഞ്ഞാൽ സ്ഥിതി വഷളാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.