തൃശ്ശൂരില്‍ എം.എല്‍എയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വടക്കാഞ്ചേരി പീഢനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ അനില്‍ അക്കരെ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകിരക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടത്. അടിയേറ്റ് തറയില്‍ വീണു കിടന്നവരെ പോലും പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയാിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.