എ.ഡി.ജിപി ടോമിന്‍ തച്ചങ്കരി രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ഡിജിപി ടിപി സെന്‍കുമാര്‍

തിരുവനതപുരം:പൊലിസ് തലപ്പത്തെ പോര് പുതിയ തലത്തിലേക്ക്. എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കി.പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് സെന്‍കുമാറിന്റെ ആരോപണം.
തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണ് ചോര്‍ത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. തച്ചങ്കരിയെ താന്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും താക്കീത് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ വിഭാഗം തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നും ഫയലുകള്‍ ഉടന്‍ കൈമാറണമെന്നും സെന്‍കുമാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ തച്ചങ്കരി ആഭ്യന്തര സെക്രട്ടറിക്ക് രഹസ്യ റിപ്പോര്‍ട്ട് നല്‍കി. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഫയലുകള്‍ ആവശ്യപ്പെടുന്നത് ദുര്‍ലക്ഷ്യത്തോടെയാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെയാണ് സെന്‍കുമാർ നടപടിക്കൊരുങ്ങിയത്