മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ സമ്മര്‍ കൂട്ടായ്മ ജൂലൈ 16-ന്

ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ കഴിഞ്ഞ ബോര്‍ഡ് മീറ്റിംഗില്‍ വച്ച് ഈവര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കി. പ്രധാനമായും ഈവര്‍ഷത്തെ ഓണം പ്രൗഢഗംഭീരമായി നടത്തുന്നതിനും കൂടാതെ സാധാരണക്കാരനും പാവപ്പെട്ടവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ സഹായഹസ്തം എത്തിക്കുന്നതിനും, പഠന ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പുതിയ പദ്ധതികള്‍ക്ക് രൂപംനല്‍കുകയും ചെയ്തു.
കൂടാതെ ഈവര്‍ഷത്തെ സമ്മര്‍ കൂട്ടായ്മ ഗര്‍ണി ഹില്‍സില്‍ വച്ചു ജൂലൈ 16-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കും.

യോഗത്തില്‍ പ്രസിഡന്റ് ജോണ്‍ പാട്ടപതി അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷിബു ഏബ്രഹാം വെണ്‍മണി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, റോയി നെടുംചിറ, അജി പിള്ള എന്നിവരും ബോര്‍ഡ് മെമ്പേഴ്‌സും സന്നിഹിതരായിരുന്നു.

ജൂലൈ 16-ന് നടക്കുന്ന സമ്മര്‍കൂട്ടായ്മയിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു (349 Prescott Ln, Gurnee, IL 60031)