ഓക്‌ലൻഡിൽ പൊള്ളേലേറ്റ ഹോസ്പിറ്റലിൽ ആയ യുവതിയുടെ പിതാവ് ഹ്ര്യദയ സ്തംഭനം മൂലം മരണമടഞ്ഞു

ഓക്‌ലാന്റിലെ വാടക വീടിനു തീ പിടിച്ചു സർവ്വതും നഷ്ട്ടപെട്ട മലയാളി കുടുബത്തിനു വീണ്ടും വിധിയുടെ പ്രഹരം . പൊള്ളലേറ്റു ഹോസ്പിറ്റലിൽ കഴിയുന്ന ഗീനയുടെ പിതാവ് ഡൊമിനിക് ജോർജ് ( 65 ) കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഹ്ര്യദയ സ്തംഭനം മൂലം (14th July evening) മരണമടഞ്ഞു( Late Mr Dominic belongs to St. Pius X Church Anchilippa, Kanjirappally Diocese, Kottayam.) . പാസ്സ്പോര്ട്ടും വസ്ത്രങ്ങളും എല്ലാം നഷ്ട്ടപെട്ടു തികച്ചും മാനസികമായി തകര്ന്ന ബിജു ജോസ് – ഗീന ഡൊമിനിക് ദമ്പതികൾക്ക് വിധിയുടെ ഇരട്ടി പ്രഹരം . , ഗീനാ ഡൊമിനിക്ന്റെയ് ആരോഗ്യം യാത്രക്ക് മോശമായതും, പാസ്പോര്ട്ട് ഇല്ലാത്തതിനാലും അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ പറ്റാതെ ദുഃഖം കടിച്ചമർത്തി . ഇവിടെ നടന്ന സംഭവങ്ങളുടെ ഗുരുതവസ്ഥ വീട്ടിൽ പറഞ്ഞിട്ടില്ലായിരുന്നു , അതിനാൽ അവർ കൈയിലുണ്ടായ അവസാന ഡോളറും അവർ വീട്ടിലേക്കു അയച്ചു . ഈ അവസരത്തിൽ നമ്മൾ പ്രവാസി മലയാളികളുടെ എല്ലാ വിധ സപ്പോർട്ടും ഈ ദമ്പതികൾക്ക് നൽകണമെന്ന് അപേക്ഷിക്കുന്നു
കഴിഞ്ഞ ദിവസം ആൻസ് മലയാളി ബഹു വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ബന്ധപെട്ടു ഇവരുടെ പാസ്സ്പോർട്ടിന് വേണ്ട സാങ്കേതിക തടസങ്ങൾ ( പല ഡോക്യൂമെൻറ്സും നല്കാൻ പറ്റാത്ത സാഹചര്യമാണെന്നു വ്യക്തമാക്കുകയും സാങ്കേതിക തടസങ്ങൾ ഒഴിവാക്കേണമെന്നും , പാസ്പോർട്ട് അപേക്ഷ ഫീ ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു തുടർന്ന് ഇന്ത്യൻ ഹൈ കമ്മിഷണർ ആൻസ് മലയാളിയെ ബന്ധപ്പെടുകയും ഇവരുടെ പാസ്സ്പോർട്ടിന്റെയ് അപേക്ഷയിൽ വേഗത്തിലും ,അനുഭവ പൂർണമായ നടപടി കൈകൊള്ളാമെന്നു ഉറപ്പു നൽകി , ഇത്രയും വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ട ദന്പതികൾ എത്രയും പെട്ടെന്ന് പൂർണ ആരോഗ്യം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നു എന്ന് ആൻസ് മലയാളിക്ക് അയച്ച ഈമെയിലിൽ ഇന്ത്യൻ ഹൈ കമ്മിഷണർ ബഹു: സഞ്ജീവ് കോഹ്ലി പറഞ്ഞു .
പാസ്പോർട്ട് അപേക്ഷക്കു ഫോട്ടോ എടുക്കാൻ പറ്റാത്ത വിധം മുഖം പൊള്ളിയിരിക്കുന്നതിനാൽ നാട്ടിൽ നിന്ന് പഴയ ഫോട്ടോ കിട്ടാൻ കാത്തിരിക്കുകയാണ് ഇരുവരും,ന്യുസിലാന്റിലെ ലാൽ കെയർ ചാരിറ്റിയും , ഓക്ക് ലാൻഡ് മലയാളി സമാജവും ദമ്പതികളെ സാമ്പത്തിക മായും മറ്റു സഹായത്തിനും മുന്നിട്ടിറങ്ങിട്ടുണ്ട് .