എസ്ബിഐ യിൽ നിന്ന് വായ്പ തി​രി​ച്ച​ട​യ്ക്കാ​ത്ത​വ​രു​ടെ ലി​സ്റ്റ് പു​റ​ത്ത്

മുംബൈ: ഇന്ത്യയിലെ ഏറ്റവും പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ നിന്നും വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരുടെ പട്ടിക പുറത്ത്. കോടികൾ വായ്പകളെടുത്ത് തിരിച്ചടക്കാത്ത 100 പേരുടെ പേരുകളാണ് പുറത്ത് വന്നിരിക്കുന്നത്. 8000 കോടിയോളം രൂപയാണ് ഇവരിൽ നിന്നും ബാങ്കിന് ലഭിക്കാനുള്ളത്. രഹസ്യ സ്വഭാവമുള്ളതിനാണ് വായ്പ തിരിച്ചടയ്ക്കാത്തവരുടെ ലിസ്റ്റ് പുറത്തുവിടാൻ കഴിയില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിതന് പിന്നാലെയാണ് കിട്ടിക്കടങ്ങളുടെ ലിസ്റ്റ് പുറത്തുവന്നത്.
വിജയ് മില്യയുടെ കിങ് ഫിഷറാണ് പട്ടികയിൽ ആദ്യസ്ഥാനം നേടിയത്. പ്രമുഖ ദേശീയ ദിനപത്രമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. വായ്പയും പലിശയുമടക്കം 1201.40 കോടിരൂപായണ് കിങ്ഫിഷൻ എസ്ബിഐയ്ക്ക് തിരിച്ചടയ്ക്കാനുള്ളത്. ജൂൺ 30 വരെയുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗ്നിറ്റെ എഡ്ജ്യൂക്കേഷൻ ലിമറ്റഡ് ആണ് രണ്ടാംസ്ഥാനത്തുള്ളത്. 315.45 കോടി രൂപയാണ് ഇവർ തിരിച്ചടയ്ക്കാനുള്ളത്. മുംബൈ ആ‘സ്ഥാനമായ ശ്രീറാം കോർപ്പറേഷൻ(283.08 കോടി), ചെന്നൈ ആസ്ഥാനമായ ധനകാര്യസ്ഥാപനമായ ഫസ്റ്റിലീസിങ് കമ്പനി (235.29 കോടി) തമിഴ്നാട്ടിലെ ടെലി മറീൻ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ്(166.85) എന്നീ കമ്പനികളാണ് പട്ടികയിൽ മിൻപന്തിയിലുള്ളത്.
കേരളത്തിൽ നിന്നുള്ള കിൻഷിപ്പ് സർവീസ് ഇന്ത്യ പ്രൈവര്റ് ലിമറ്റഡ് വായ്പ തിരിച്ചടയ്ക്കാത്തവരുടെ ലിസിറ്റിൽ 87-ാം സ്ഥാനത്താണ്. 35.72 കോടി രൂപയാണ് കമ്പനി തിരിച്ചടയ്ക്കാനുള്ളത്.
വായ്പാ കുടിശികക്കാരായ കോർപ്പറേറ്റുകളുടെ ലിസ്റ്റ് പുറത്തുവിടണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നതായി ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹർവിന്ദർ സിങ് വ്യക്തമാക്കി.
കുടിശികക്കാരിൽ നിന്നും പണം തിരിച്ചുപിടിക്കുന്നതിന് ശക്തമായ നിയമനിർമാണം ആവശ്യമാണെന്നും അദ്ദേഹം.
2002 മാര്‍ച്ചില്‍ 54,673 കോടിരൂപയായിരുന്ന രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം. 2016ല്‍ ഇത് 5,39,995 കോടി രൂപയായി ഉയര്‍ന്നു.
2015ല്‍ 2,78,877 ആയിരുന്ന കിട്ടാക്കടം 2016 എത്തിയപ്പോഴേക്കും ഒറ്റവര്‍ഷം കൊണ്ട് 2,61,118 രൂപ വര്‍ധിച്ചാണ് 5,39,995 രൂപയില്‍ എത്തിയത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ1.14 ലക്ഷം കോടിയുടെ കിട്ടാക്കടമാണ് പൊതുമേഖലാ ബാങ്കുകൾ എഴുതിതള്ളിയത്. എസ്ബിഐയാണ് കിട്ടാക്കടം എഴുതിത്തള്ളുന്നതില്‍ മുന്നില്‍. 21,313 കോടിയാണ് 2015ല്‍ മാത്രം എസ്ബിഐ ഈയിനത്തില്‍ എഴുതിത്തള്ളിയത്.
2004 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 2.11 ലക്ഷം കോടിയുടെ കിട്ടാക്കടമാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഇതില്‍ പകുതിയിലേറെയും 2013 മുതല്‍ 2015 വരെയുള്ള മൂന്നു വര്‍ഷം കൊണ്ടാണ്1.14 ലക്ഷം കോടി രൂപയാണ് ഈ കാലയളവില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത്. 2004 മുതല്‍ 2012 വരെ നാലു ശതമാനം എന്ന നിരക്കിലായിരുന്നു കിട്ടാക്കടത്തിന്‍റെ വര്‍ധന. പിന്നീടുള്ള മൂന്നു വര്‍ഷം ഇത് 60 ശതമാനമായി കുതിച്ചുയരുകയായിരുന്നു