27 C
Kochi
Saturday, April 27, 2024
Business

Business

business and financial news and information from keralam and national

ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കോറിറ്റ് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഫാറ്റ് ടയര്‍ ഇ-ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഹോവര്‍ സ്‌കൂട്ടര്‍ എന്ന് പേരുള്ള ഈ പുതിയ മോഡല്‍ ഉടന്‍ എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 12 മുതല്‍ 18 വയസുവരെയുള്ള യുവ തലമുറക്കായാണ് ഹോവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കോറിറ്റ് ഇലക്ട്രിക് പറയുന്നു. കൗമാരക്കാര്‍ക്കും ഒപ്പം...
മുംബൈ: ഈ മാസം എട്ടിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 203.9 കോടി ഡോളര്‍ വര്‍ധിച്ച് 63951.6 കോടി ഡോളര്‍ ആയെന്ന് റിസര്‍വ് ബാങ്ക്. തൊട്ടു മുന്‍പത്തെ ആഴ്ച 116.9 കോടി ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ മുന്നേറ്റം. വിദേശനാണ്യ ആസ്തികളില്‍ (എഫ്‌സിഎ) ഉണ്ടായ വര്‍ധനയാണ് ഇതിനു കാരണം. 155 കോടി ഡോളറാണ്...
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകളായ വാട്ട്സ് ആപ്പ് , ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പണിമുടക്കി. ഇന്ന് രാത്രി ഒന്‍പതോടെയാണ് ഈ മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്. വാട്ട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്. വാട്ട്സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. ‘ദ സൈറ്റ് കാണ്‍ട് ബി റീച്ച്ഡ്’ എന്ന സന്ദേശമാണ്...
ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യയെ ഉയര്‍ന്ന തുക നല്‍കി ടാറ്റ ഏറ്റെടുക്കും. ടെന്‍ഡറില്‍ കൂടുതല്‍ തുക ഉയര്‍ത്തിയിരിക്കുന്നത് ടാറ്റയാണെന്നാണ് സൂചന. ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റുമാണ് എയര്‍ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്. എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താല്‍പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയിരുന്നു. എയര്‍ ഇന്ത്യയ്ക്കായി യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍ അപ്സ് കമ്പനിയും രംഗത്തിറങ്ങിയെങ്കിലും...
ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി മറികടന്നു. അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തു. സെപ്റ്റംബറില്‍ 1,17,010 കോടി രൂപയാണ് ജിഎസ്ടിയിനത്തില്‍ സമാഹരിക്കാനായത്. ഓഗസ്റ്റില്‍ 1,12,020 രൂപയും ജൂലായില്‍ 1,16,393 കോടി രൂപയുമാണ് സമാഹരിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ ശരാശരി ജിഎസ്ടി വരുമാനം 1.15 ലക്ഷം കോടി രൂപയാണ്....
പാലക്കാട്: കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കല്‍ ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. കൊച്ചിയേയും ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കൊച്ചി ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായാണ്...
സംരംഭകരാകാനാഗ്രഹിക്കുന്ന ഓരോരുത്തരും, അടിസ്ഥാനപരമായ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, ലോൺ എടുക്കുവാനും സർക്കാർ സബ്സിഡികൾ ലഭിക്കുവാനും സാധിക്കുന്ന വഴികൾ തീർച്ചയായും അറിഞ്ഞിരിക്കണം. MSME വിഭാഗത്തിൽ വരുന്ന സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും പലവിധ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട് എന്നതിനാൽ ഇത്തരം അറിവുകൾ പ്രധാനമാണ്,. ഏറെ ലളിതമായ മുകളിലെ ചോദ്യത്തിൻ്റെ ഉത്തരവും ലളിതമാണ്. പ്രധാനമായും നാല് തരത്തിൽ ഏതൊരാൾക്കും...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയില്‍ പ്രമുഖരായ സെന്‍സ്ഫോര്‍ത്ത് ഡോട്ട് എഐയുമായി ചേര്‍ന്ന് 'മട്ടു' എന്ന പേരില്‍ വിര്‍ച്ച്വല്‍ അസിസ്റ്റന്റ് സൗകര്യം അവതരിപ്പിച്ചു. വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ലഭ്യമായ അസിസ്റ്റന്റസ് വഴി ഉപയോക്താക്കള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാനും ആശങ്കകള്‍ പങ്കുവയ്ക്കാനും അക്കൗണ്ട് ബാലന്‍സ്...
കൊച്ചി : പ്രമുഖ മെക്‌സിക്കൻ റെസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെൽ ഉപഭോക്താക്കൾക്ക് രണ്ട് പുതിയ രുചികൾ കൂടി അവതരിപ്പിക്കുന്നു. ഗ്രിൽഡ് ചീസ് ബറിറ്റോയും ക്വസഡില്ലയുമാണ് മെനുവിൽ കൂട്ടിച്ചേർത്ത പുതിയ രുചികൾ. ഗ്രിൽഡ് ചീസ് ബറിറ്റോ, ക്വസഡില്ല എന്നിവ ചീസ് പ്രേമികൾക്ക് വളരെയധികം ആസ്വദിക്കാനാവുന്ന ഡിഷുകളാണ്. ഉപഭോക്താക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ചീസ് ഫേളവർ അനുഭവിക്കാൻ വെജിറ്റേറിയൻ വേരിയന്റിന്...
കേരള ബാങ്കിൽ നിക്ഷേപ വർദ്ധന. 2020- 2021 സാമ്പത്തിക വർഷത്തിൽ ആകെ നിക്ഷേപത്തിൽ 9.27 ശതമാനത്തിന്റെ വർദ്ധനയാണുണ്ടതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 61,071 കോടി രൂപയായിരുന്ന നിക്ഷേപം 66,731 കോടിരൂപയായി ഉയർന്നു. കേരള ബാങ്ക് രൂപീകരണത്തിന് ശേഷമുള്ള ആദ്യ പൂർണ സാമ്പത്തിക വർഷമായിരുന്നു 2020-21. 2021 മാർച്ച് 31...