35 C
Kochi
Wednesday, April 24, 2024
Business

Business

business and financial news and information from keralam and national

ന്യൂഡല്‍ഹി: ‘ഭൂപട പ്രകോപനം’ അവസാനിപ്പിച്ച് സമാധാനപാതയിലേക്കു നേപ്പാള്‍ നീങ്ങുന്നുവെന്ന് സൂചന. ഇന്ത്യയോടുള്ള പ്രകോപനത്തെ മാറ്റിവച്ച് രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി സംസാരിച്ചതിന് പിന്നാലെയാണ് മഞ്ഞുരുകുന്നുവെന്ന സൂചന പുറത്ത് വന്നത്. കാലാപാനി അതിര്‍ത്തി തര്‍ക്കത്തെച്ചൊല്ലി ബന്ധം വഷളായശേഷം ഇരുരാജ്യത്തെയും നേതാക്കളുടെ ആദ്യ ഫോണ്‍ സംഭാഷണമായിരുന്നു ഇത്. ഇന്ത്യയിലെ ജനങ്ങളെയും...
ന്യൂഡല്‍ഹി: മേയ് പതിനേഴോടെ രാജ്യത്ത് വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാണിജ്യവിമാനങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും തിങ്കളാഴ്ച വിവിധ വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍. ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുന്നതിനു...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസുകാരും എന്തൊക്കെ ആരോപണ മുന്നയിച്ചാലും എനിക്ക് അതൊന്നും വിശ്വസിക്കാൻ മനസില്ല. ചെന്നിത്തലയ്ക്കും യു ഡി എഫിനും സർക്കാരിനോട് മൂത്ത കുശുമ്പാണ്. ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കരുതലും ജാഗ്രതയുമുള്ള ഭരണാധികാരിയെക്കുറിച്ചാണ് ബിഗ്ഡേറ്റ, ഡേറ്റ ബ്രീച്ച്, ഡേറ്റ തെഫ്റ്റ് എന്നൊക്കെപ്പറഞ്ഞ് അലമ്പുണ്ടാക്കുന്നത്. സ്പ്രിംഗ്ലർ കമ്പിനിയുടെ ഇടപാടുകളെക്കുറിച്ച് പരിശോധിക്കാൻ സർക്കാർ രണ്ടംഗ...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളവിപണിയില്‍ എണ്ണ വില ഇടിഞ്ഞിരിക്കുകയാണ്. കോവിഡ് ഭീതി ഉയര്‍ത്തുന്ന ഈ വെല്ലുവിളികള്‍ക്കിടയില്‍ എണ്ണവില അടുത്തൊന്നും ഉയര്‍ന്നേക്കില്ല എന്ന വിപണി ചിന്ത ശക്തമാകുന്നതും വിദേശ നിക്ഷേപകര്‍ ഫണ്ടുമായി തിരികെയെത്തുന്നതും ഇന്ത്യന്‍ വിപണിക്കനുകൂലമാണ് ഉണ്ടാക്കുക. വിദേശ ഫണ്ടുകള്‍ തിരികെയെത്തുന്നത് രൂപയുടെ മൂല്യമുയര്‍ത്തുമെന്നും വിപണി കരുതുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞ മുപ്പതു ദിവസത്തിനുള്ളില്‍ ഉയര്‍ന്നത്...
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ കാസര്‍കോട്, മൂന്നുപേര്‍ കണ്ണൂര്‍, കൊല്ലം, മലപ്പുറം ഓരോരുത്തര്‍. ഇതില്‍ വിദേശത്തുനിന്നു വന്ന നാലുപേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേരും സമ്പര്‍ക്കം മുഖേന വൈറസ് ബാധിച്ച മൂന്നുപേരുമാണുള്ളത്. 12 പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം...
ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) ന്റെ നാഷ്ണല്‍ പ്രസിഡന്റായി ലോകപ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധനും കോളമിസ്റ്റുമായ ഡോ. എസ്.എസ്. ലാലിനെ തെരഞ്ഞെടുത്തു. 2014 മുതല്‍ 2016 വരെ ഐഎപിസി ഡയറക്ടറായിരുന്ന ഡോ. ലാല്‍ ഇപ്പോള്‍, അമേരിക്കൻ ആരോഗ്യ സംഘടനയായ ഫാമിലി ഹെൽത്ത് ഇന്റർനാഷണലിൽ (FHI) ജോലി ചെയ്യുന്നു. ലോകാരോഗ്യ സംഘടനയ്ക്കായി പല രാജ്യങ്ങളിലും...
മുംബൈ: മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.150 ലധികം നഴ്സുമാര്‍ നിരീക്ഷണത്തിലുമാണ്. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേര്‍...
കേരളത്തിൽ സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ട് വെച്ചത് ജെ .എസ് അടൂർ എന്ന ജോൺ സാമുവേലാണ്. എന്നാൽ അത് കേരള സർക്കാർ നടപ്പാക്കിയതിലെ തട്ടിപ്പിനെക്കുറിച്ചാണ് അദ്ദേഹത്തിൻ്റെ വിശദമായ കുറിപ്പ് സാലറി ചലഞ്ച് ആവശ്യമോ? ========================== പ്രളയ സമയത് എങ്ങനെ സാമ്പത്തിക സംഭരണം നടത്താം എന്ന് എഴുതിയ പോസ്റ്റിലാണ് സാലറി ചലന്ജ് എന്ന ആശയം മുന്നോട്ട് വച്ചത്. എന്താണ് അത്...
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍.എന്‍. നിധിന്‍, എം.എം. അന്‍വര്‍, കൗലത് അന്‍വര്‍ എന്നിവരെപാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പ്രതികളായ നിധിന്‍ റിമാന്‍ഡിലും അന്‍വര്‍ ഒളിവിലുമാണ്. അന്‍വറിന്റെ ഭാര്യയും അയ്യനാട് സഹകരണബാങ്ക് ബോര്‍ഡ് അംഗവുമാണ് കൗലത് അന്‍വര്‍. മൂന്നുപേരും ചേര്‍ന്നു പത്തരലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്. പ്രളയ ദുരിതാശ്വസ ഫണ്ട് തട്ടിപ്പു കേസില്‍...
സിപിഎമ്മിനും ഇടതുപക്ഷത്തിനും ‘കുരിശാണിപ്പോള്‍’ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സര്‍ക്കാരിനും മുന്നണിക്കും ഇതുപോലെ ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു എം.എല്‍.എയും ഉണ്ടായിട്ടില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ജനപ്രതിനിധിക്കുമെതിരെ ഇതുവരെ ഉയരാത്ത ആരോപണമാണ് നിലമ്പൂരിലെ സി.പി.എം സ്വതന്ത്രന്‍ പി.വി അന്‍വറിനെതിരെ മലപ്പുറം കളക്ടര്‍ ജാഫര്‍മാലിക് ഉയര്‍ത്തിയിരിക്കുന്നത്. സംഭാവനയായി ലഭിച്ച ഭൂമി സര്‍ക്കാരിനെകൊണ്ട് വിലക്കുവാങ്ങിക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എ സമ്മര്‍ദ്ദം ചെലുത്തിയെന്നും അതിന്...