24 C
Kochi
Thursday, September 20, 2018
Business

Business

business and financial news and information from keralam and national

ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന്  ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. ഫെബ്രുവരി  ഇരുപത് മുതൽ ആഴ്ച്ചയിൽ 50000 പിൻവലിക്കാം. മാർച്ച് പതിമൂന്നോടെ പരിധി ഒഴിവാക്കും നോട്ട് നിരോധനത്തെ തുട‌ർന്ന് ബാങ്കിൽ നിന്നും  പണം പിന്‍വലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന   നിയന്ത്രണങ്ങളില്‍  റിസര്‍വ്വ് ബാങ്ക് ഇളവ് വരുത്തുന്നു . ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ പിൻവലിക്കാവുന്ന പണത്തിൻ്റെ പരിധി 24,000...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. എക്‌സൈസ് നികുതി കുറച്ചു വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചതിന് പിന്നാലെയാണ് ഇന്ധനവിലയുടെ കുതിപ്പ്. തിരുവനന്തപുരത്തു പെട്രോള്‍ ലീറ്ററിന് 76.41 രൂപയായി; ഡീസലിനു 68.88 രൂപ. കൊച്ചിയില്‍ പെട്രോള്‍ 75.16 രൂപയ്ക്കും ഡീസല്‍ 67.70 രൂപയ്ക്കുമാണു വില്‍ക്കുന്നത്....
കൊച്ചി : നോട്ട് നിരോധനം ക്രിസ്തുമസ് വിപണികളെ പ്രതികൂലമായി ബാധിക്കും. ഡിസംബര്‍ പിറക്കുന്നതോടെ സജീവമാവേണ്ട ക്രിസ്തുമസ് വിപണി ക്രിസ്തുമസിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കാര്യമായി ഉണര്‍ന്നിട്ടില്ല. കുറച്ചു ഷോപ്പുകളില്‍ മാത്രമാണ് ക്രിസ്തുമസ് ഉല്‍പ്പന്നങ്ങള്‍ എത്തിയിട്ടുള്ളത്. വപിപണിയിലെ മാന്ദ്യം കാരണം കഴിഞ്ഞ വര്‍ഷമെടുത്ത ചരക്കിന്റെ പകുതി മാത്രമേ കച്ചവടക്കാര്‍ ഇത്തവണ എടുത്തിട്ടുള്ളൂ. ഇവ പോലും...
പരസ്യങ്ങൾ കൂടുതലും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് കണ്ടെത്തല്‍ ബാബ രാംദേവിന്‍റെ നേതൃത്വത്തിലുള്ള പതഞ്ജലി ട്രസ്റ്റിന്‍റെ 40 ശതമാനം ഉത്പന്നങ്ങൾ ഗുണനിലവാര പരിശോധനകളിൽ പരാജയപ്പെട്ടവയെന്നു രേഖകൾ. ഹരിദ്വാറിലെ ആയുർവേദ യുനാനി ഓഫീസിൽനിന്നുള്ള വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2013ലും 2016ലും നടത്തിയ സാമ്പിൾ പരിശോധനകളിൽ 82ൽ 32 എണ്ണവും പരാജയപ്പെട്ടവയാണെന്നും രേഖ വ്യക്തമാക്കുന്നു. പതഞ്ജലിയുടെ ദിവ്യ ആംല ജൂസ്, ശിവലിംഗ്...
  കേന്ദ്രസർക്കാരിന്റെ കറൻസി നോട്ട് നിരോധനം മൂലം ബുദ്ധിമുട്ടുന്ന ഇടപാടുകാർക്ക് കെഎസ്എഫ്ഇ വിവിധ ആശ്വാനടപടികൾ പ്രഖ്യാപിച്ചു. നവംബർ 9 മുതൽ 30 വരെയാണ് ഈ ഇളവുകൾ. ഈ കാലയളവിൽ ചിട്ടിത്തവണ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർ അടയ്ക്കേണ്ട വീതപ്പലിശ പിടിക്കില്ല. ചിട്ടിത്തവണ അടയ്ക്കുന്നതിൽ ഈ കാലയളവിൽ വീഴ്ച വരുത്തിയാൽ പലിശയും ഈടാക്കില്ല. വായ്പാപദ്ധതികളിന്മേലുള്ള പിഴപ്പലിശയ്ക്കും ഇളവുണ്ടാകും. വിവിധ ആനുകൂല്യങ്ങളോടെ പ്രഖ്യാപിച്ച...
ന്യൂഡല്‍ഹി : കേവലം 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണെന്ന മോഹന വാഗ്ദാനങ്ങളുമായി എത്തിയ റിങ്ങിങ് ബെല്‍സ് കമ്പനി പ്രതിസന്ധിയില്‍. കമ്പനിയുടെ ഓഫീസ് പൂട്ടി. പ്രതിസന്ധിയെ തുടര്‍ന്ന്് കമ്പനി എം.ഡി മോഹിത് ഗോയലും ഡയറക്ടറായ ഭാര്യ ധര്‍ന ഗോയലും സ്ഥാനങ്ങള്‍ രാജിവെച്ചു. ഇതോടെ ഫോണിനായി തുക അടച്ച ഉപഭോക്താക്കള്‍ വെട്ടിലായി. കമ്പനിയുടെ നോയിഡയിലെ ഓഫീസ് രണ്ടാഴ്ചയായി പൂട്ടിയിട്ടിരിക്കുകയാണ്....
ചില്ലറ വില്‍പന മേഖലയില്‍ വിദേശ നിക്ഷേപത്തിന് കൂടുതല്‍ ഇളവ്. സര്‍ക്കാര്‍ അനുമതി ഇല്ലാതെ 100 ശതമാനം നിക്ഷേപമാകാം. നിര്‍മ്മാണ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. കൂടാതെ എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഇളവനുവദിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഒറ്റബ്രാന്‍ഡ് ചില്ലറ വില്‍പന...
മംഗളൂരു: ക്രൂയിസ് സീസണ്‍ തുടങ്ങാന്‍ ഇരിക്കെ രണ്ടു ക്രൂയിസ് വെസ്സല്‍സ് എംവി നോര്‍വെജിന്‍ സ്റ്റാറും നൗട്ടിക്കയും മംഗലാപുരം പോര്‍ട്ടില്‍ ഇന്നലെ എത്തി. എംവി നോര്‍വെജിനയും, ഭീമന്‍ യാത്ര കപ്പല്‍, 294.13 മീറ്റര്‍ നീളം 2064 യാത്രക്കാരും 1031 ജീവനക്കാരും ആയി ആണ് എത്തിയത്. നൗട്ടിക്ക, 181 മീറ്റര്‍ നീളം 590 യാത്രക്കാരും 372 ജീവനക്കാരും ആയി ആണ്...
വേനല്‍ചൂടിന്റെ കാഠിന്യമേറിയതോടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസം മേഖല വിയര്‍ക്കുന്നു. വിദേശ സഞ്ചാരികളുടെ പറുദീസകള്‍ വേനലില്‍ വരണ്ടപ്പോള്‍ സഞ്ചാരികളുടെ ടൂറിസ്റ്റ് മാപ്പില്‍ നിന്നും കേരളം ഔട്ടായി. ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കടുത്ത തിരിച്ചടിയായി. മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയ വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കേരളത്തിലെ ട്രിപ്പ് വെട്ടിച്ചുരുക്കി താരതമ്യേന ചൂടുകുറഞ്ഞ മറ്റു...
ന്യൂഡല്‍ഹി: മുന്‍ കാലങ്ങളില്‍ തിരിച്ചടവ് മുടക്കാത്തവരും സത്യസന്ധരുമായ വായ്പക്കാര്‍ക്ക് പൊതുമേഖലാ ബാങ്കില്‍ നിന്നും അനായാസം വായ്പ ലഭ്യമാക്കാനുള്ള നയങ്ങള്‍ നടപ്പാക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 88,139 കോടി രൂപ മൂലധനം കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്യോശിക്കുന്നത്. അതുകൊണ്ട് തന്നെ വായ്പ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ തുക വായ്പ...
- Advertisement -