26 C
Kochi
Sunday, May 19, 2024
Business

Business

business and financial news and information from keralam and national

തിരുവനന്തപുരം : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇ-ഓട്ടോ ഉല്‍പാദനം വര്‍ധിപ്പിക്കാനും വിപണി കണ്ടെത്താനും സര്‍ക്കാരും മാനേജ്‌മെന്റും തൊഴിലാളികളും കൂട്ടായി ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കെ.എ.എല്‍ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ശേഷം തൊഴിലാളി യൂണിയന്‍ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇ-ഓട്ടോക്ക് ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണുള്ളത്. വാഹന വില്‍പനക്കാരും മികച്ച...
വ്യവസായ എസ്റ്റേറ്റുകളിൽ സ്ഥിതി ചെയ്യുന്ന ചെറുകിട വ്യവസായങ്ങളെ (MSME) സഹായിക്കുന്നതിനുള്ള 'സപ്പോർട്ട് എംഎസ്എംഇ' പദ്ധതി സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് 2021 ജൂലൈ 30ന് സഭയിൽ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി  പുതിയ വായ്പാ പദ്ധതി. ഉത്പ്പാദന...
മുംബൈ, ഓഗസ്റ്റ് 6, 2021 (ഓഗസ്റ്റ് 2 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിജിറ്റൽ പേയ്‌മെന്റിനായുള്ള പണരഹിത സമ്പർക്കരഹിത ഉപാധിയായ ഇ-റുപ്പി-യ്ക്ക് തുടക്കം കുറിച്ചു. നേരിട്ടുള്ള പണ കൈമാറ്റം (ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ - DBT) കൂടുതൽ ഫലപ്രദമാക്കി മാറ്റുന്നതിൽ ഇ-റുപ്പി വൗച്ചർ വലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾക്കും...
കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ, എന്നിവരുൾപ്പെടെയുള്ളർക്ക് സഹായകരമായ അനുബന്ധ  പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിന്റെ ഭാഗമായി കേന്ദ്ര – സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവയിൽ നിന്നും എടുക്കുന്ന 2 ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ 4 ശതമാനം...
കേരളത്തെക്കുറിച്ച് തെറ്റായ പ്രചരണം പാടില്ലെന്ന് എം.എ.യൂസഫലി കേരളത്തിൽ കൂടുതൽ വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിന് പിന്തുണ അറിയിച്ച് വ്യവസായലോകം. വ്യവസായ മന്ത്രി പി രാജീവ്  പ്രവാസി - വൻകിട സംരംഭകരുമായി നടത്തിയ ചർച്ചയിലാണ് വാഗ്ദാനം. വ്യവസായ സംരംഭകരുമായി മന്ത്രി നടത്തിവരുന്ന ആശയ വിനിമയ പരിപാടിയുടെ ഭാഗമായി ഏഴാമത്തെ സംവാദ പരിപാടിയാണ് പ്രവാസി സംരംഭകരുമായി നടത്തിയത്. സംസ്ഥാനത്ത് നിലനിൽക്കുന്ന...
ലുലു ഗ്രൂപ്പിനും വി. ഗാർഡിനും നിക്ഷേപ പദ്ധതികൾ ലോകോത്തര ഐ.ടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് 600 കോടി രൂപയുടെ നിക്ഷേപം  കേരളത്തിൽ നടത്താൻ ധാരണയായതായി വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്‌ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ധാരണാപത്രം ഉടനെ ഒപ്പുവക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ്...
ഓണം കൂടാൻ എത്താൻകഴിയാത്ത ഉറ്റവരെയോർത്തു മനസു വിങ്ങുന്നവർക്ക് അപ്രതീക്ഷിതമായി അവരുടെ സ്നേഹസമ്മാനം എത്തിയാൽ അത് എത്ര സന്തോഷകരം ആയിരിക്കും! ഏറെനാളായി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ചില കൗതുകവസ്തുക്കൾ ആ സമ്മാനപ്പെട്ടിയിൽ ഉണ്ടായാലോ? കേവലം ഓണസമ്മാനത്തിനപ്പുറം, ദാരിദ്ര്യം കാരണം ഓണമില്ലാത്ത ഒന്നോ രണ്ടോ കുടുംബങ്ങളിൽ പുഞ്ചിരിയുടെ പൂക്കളവും പൂത്തിരിയും വിരിയാൻകൂടി വഴിയൊരുങ്ങുന്നു എന്ന് അറിയുമ്പോഴോ? മനസു നിറയ്ക്കുന്ന...
തിരുവനന്തപുരം: റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റിൽ കേരളത്തിനുമുന്നിൽ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്നും, കേരളം ഇന്ത്യയുടെ റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്നും വ്യവസായ മന്ത്രി പി. രാജീവ്. തിരുവനന്തപുരം ജില്ലയിലെ സംരംഭകർക്കായി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തെ വ്യവസായ നിക്ഷേപത്തിന്റെ നാലിലൊന്നും ഇന്നു റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് മേഖലയിലായാണു നടക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹിക, പാരിസ്ഥിതിക...
തിരുവനന്തപുരം: വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനു മുള്ള നിർദേശങ്ങൾ നൽകുന്നതിനു മൂന്നംഗ സമിതി രൂപീകരിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്. മൂന്നു മാസത്തിനകം സമിതി സർക്കാരിനു റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ്(ന്യുവാൽസ്) വൈസ് ചാൻസലർ ഡോ. കെ.സി....
സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംഘടിപ്പിച്ച വെബിനാറിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്. ലോക് ഡൗണിന്റേയും നിയന്ത്രണങ്ങളുടേയും...