28 C
Kochi
Sunday, September 23, 2018
Technology

Technology

Technology News

ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി, വില 11 ലക്ഷം

ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഐ ഫോണ്‍ എന്ന പേരും ആപ്പിള്‍ സ്‌പെഷ്യല്‍ എഡിഷനു സ്വന്തം. മാത്രമല്ല ഏറ്റവും പൊട്ടില്ലാത്ത വിധം കാഠിന്യം ഉള്ളതുമാണ് പുതിയ ഫോണ്‍. ലക്ഷ്വറി കമ്പനിയായ ഗോള്‍ഡന്‍ ഡ്രീംസ് ആണ് കാര്‍ബണ്‍ കണ്‍സപ്റ്റ് എഡിഷനിലുള്ള ഈ ഫോണ്‍ വിപണിയില്‍...

ട്രെയിനുകള്‍ വൈകിയെത്തുന്ന സ്ഥിതി വന്നാല്‍ ആ വിവരം യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും

ഇനി മുതല്‍ ട്രെയിനുകള്‍ വൈകിയെത്തുന്ന സ്ഥിതി വന്നാല്‍ ആ വിവരം യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുവാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്. സൂപ്പര്‍ഫാസ്റ്റ്,എക്‌സ്പ്രസ് ഉള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളും ഇങ്ങനെ ലഭിക്കുന്നതാണ്. നേരത്തേ രാജധാനി, ശതാബ്ധി...

വാട്‌സ് ആപിന് നിയന്ത്രണം വേണമെന്ന് ഹരജി

ന്യൂഡല്‍ഹി: ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസ് ആയ വാട്‌സ് ആപിനെ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. രണ്ട് നിയമ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനും ഡിവൈ ചന്ദ്രചൂഡ് അംഗവുമായ സുപ്രീംകോടതി ബെഞ്ചിന്റെ പരിഗണനക്ക് വന്നത്. പ്രാഥമിക വാദം...

7,777 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ 7

ആപ്പിള്‍ 32 ജിബി ഐഫോണ്‍ 7 സ്മാര്‍ട്‌ഫോണ്‍ 7,777 രൂപ ഡൗണ്‍ പേമെന്റിന് ഇനി ലഭ്യമാകും.എയര്‍ടെല്‍ ആണ് ഈ പുതിയ ഓഫര്‍ നല്‍കുന്നത്. എയര്‍ടെല്ലിന്റെ പുതിയതായി ആരംഭിച്ച ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് ഈ ഓഫര്‍ നല്‍കുന്നത്. 24 മാസത്തേക്ക് 2,499 രൂപയുടെ എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് പ്ലാനും ഇതോടോപ്പം...

ഇ-പേസ് :വിപണി കീഴടക്കാന്‍ ജാഗ്വാറിന്റെ പുതിയ താരം വരുന്നു

വാഹന വിപണി കീഴടക്കാന്‍ ജാഗ്വാര്‍ കുടുംബത്തില്‍ നിന്ന് പുതുതാരം എസ്‌യുവി വരുന്നു. ഇ-പേസ് എന്ന പേരില്‍ എത്തുന്ന മോഡല്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാകും വാഹനപ്രേമികളില്‍ എത്തുക. ഇ-പേസിലൂടെ വിപണിയില്‍ പുതിയൊരു മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ജാഗ്വറിന്റെ എന്‍ട്രിലെവല്‍ മോഡലായ ഇ-പേസ് 2018 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ്...

ഐഡിയയും വൊഡാഫോണും ലയിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ ഐഡിയ സെല്ലുലാറും വൊഡാഫോണ്‍ ഇന്ത്യയും ലയിച്ചേക്കും. ലയനം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നതായി വൊഡാഫോണ്‍ സ്ഥിരീകരിച്ചു. ലയനം സാധ്യമായാല്‍ ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങളാവും സംഭവിക്കുക. ഐഡിയയും വൊഡാഫോണും ലയിക്കുന്നത് സൌജന്യ സേവനത്തിലൂടെ വരവറിയിച്ച റിലയന്‍സ് ജിയോയ്ക്ക് വന്‍ തിരിച്ചടിയാകും....

അമേരിക്കയില്‍ ഇന്ത്യന്‍ കമ്പനികളുടെ മൂലധന നിക്ഷേപം 18 ബില്യണ്‍

പി.പി.ചെറിയാന്‍ ഷിക്കാഗൊ: ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ 18 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയതിലൂടെ 113000 ആയിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞതായി ഷിക്കാഗൊയില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തി വെളിപ്പെടുത്തി.  ഇന്ത്യന്‍ റൂട്ട്‌സ്, അമേരിക്കന്‍ സോയില്‍ എന്ന ശീര്‍ഷകത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വാരാന്ത്യം...

ടെലികോം രംഗം കീഴടക്കി ജിയോ

മുംബൈ: ടെലികോം രംഗം കീഴടക്കുവാന്‍ ടെക്ക് കമ്പനികള്‍ മത്സരയോട്ടം നടത്തുമ്പോള്‍ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. അത്തരത്തില്‍ മികച്ച ഓഫറുകളുമായി വിപണി കൈപ്പടിയിലൊതുക്കി കഴിഞ്ഞവരാണ് റിലയന്‍സ് ജിയോ. ആറ് മാസത്തേക്ക് സേവനങ്ങളെല്ലാം സൗജന്യമായി നല്‍കിയാണ് ജിയോ ആദ്യം വാര്‍ത്തകളിലിടം പിടിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍...

ബംഗ്ളാദേശിലെ വെബ്സൈറ്റുകൾ  മലയാളി  ഹാക്കർമാർ താറുമാറാക്കി  

ബംഗ്ളാദേശിൽ നിന്ന് പ്രവർത്തിക്കുന്ന  നിരവധി  വെബ്സൈറ്റുകൾ മല്ലു സൈബർ വാരിയെഴ്സ് ഹാക്ക് ചെയ്തു. പാക്സ്ഥാനുമായി ചേർന്ന് ബംഗ്ളാദേശിലെ ചില ഹാക്കർമാർ ഇന്ത്യയുടെ  വെബ് സൈറ്റുകളുടെ പ്രവർത്തനം തടസപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് ഈ നടപടിയെന്ന് ഹാക്കർമാരുടെ സംഘം പറയുന്നു. ഞങ്ങൾ ബംഗ്ളാദേശിലെ  ഗവൺമെൻ്റിന്  എതിരല്ലെന്നും  അത് ഇന്ദിരാ ഗാന്ധിയുടെ കാലത്ത് തന്നെ...

ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

ന്യൂഡല്‍ഹി: ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്മേളനത്തിനു പിന്നാലെ ട്രംപ് നരേന്ദ്രമോദിയെ ഫോണിലൂടെ ബന്ധപ്പെട്ടെന്നും സമ്മേളനത്തില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി. എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി ഹൈദരാബാദിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലാണ് നടന്നത്. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍...
- Advertisement -