ചെന്നൈ: പത്രക്കാരെ പേടിച്ച് നയന്‍താര രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ സിനിമാ വൃത്തങ്ങളാണ് ഇക്കാര്യം പറഞ്ഞത്. കാമുകനും സംവിധായകനുമായ വിഘ്നേഷിനെ രണ്ട് മാസം മുമ്പാണ് രഹസ്യമായി വിവാഹം കഴിച്ചത്. എന്നാല്‍ ഇമേജ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇക്കാര്യം മാധ്യമങ്ങളെ ഉള്‍പ്പെടെ അറിയിക്കാത്തത്. അടുത്തിടെയായി താരത്തിനെതിരെ ധാരാളം ഗോസിപ്പുകള്‍ ഉണ്ടാകുന്നുണ്ട്. അത് ഭയന്നാണ് മാധ്യമങ്ങളെ അറിയിക്കാത്തതെന്ന് അറിയുന്നു.
ചെന്നൈയിലെ ഏഴുംപൂരില് നയന്‍സ് വാങ്ങിയ പുതിയ വീട്ടിലാണ് വിഘ്നേഷും താമസിക്കുന്നത്. കഴിഞ്ഞ ഓണം ഇരുവരും ഒരുമിച്ച് ആഘോഷിച്ചതിന്റെ ഫോട്ടോസ് നയന്‍സ് പുറത്തുവിട്ടിരുന്നു. വിജയുടെ ഉള്‍പ്പെടെയുള്ള നായിക വേഷം അടുത്തിടെ താരം ഉപേക്ഷിച്ചിരുന്നു. ഇനി നായികാ കേന്ദ്രീകൃതമായ, അല്ലെങ്കില്‍ നായകനൊപ്പം പ്രാധാന്യമുള്ള വേഷം വേണമെന്നാണ് നയന്‍സിന്റെ ഡിമാന്റ്.
അതേ സമയം വിഘ്നേഷ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തില്‍ നയന്‍സ് നായിക അയേക്കുമെന്നറിയുന്നു.