‘തരംഗം’ ആകാന്‍ ടോവിനോ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

തമിഴ് താരം ധനുഷിന്റെ പ്രൊഡക്ഷന്‍ ബാനറായ വണ്ടര്‍ബാര്‍ മൂവിസിന് കീഴില്‍ ധനുഷ് നിര്‍മ്മിക്കുന്ന തരംഗം എന്ന സിനിമയുടെ ഫസ്റ്റ്‍ലുക് പോസ്റ്റര്‍ പുറത്ത്. ഡൊമനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് നായകന്‍.

ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.
പൊലിസ് ഉദ്യോഗസ്ഥനായിട്ടാണ് ടോവിനോ ഈ സിനിമയില്‍ എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, വിജയരാഘവന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം നേഹ അയ്യറാണ് ചിത്രത്തിലെ നായിക.