പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ 52കാരൻ പിടിയിൽ. പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു കൊടുത്തതിന് ഇയാളുടെ രണ്ടാം ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരുണാപുരം തുണ്ടുപുരയിടത്തില് കുഞ്ഞുമോന്(ഫിലിപ്പോസ്-52), ഭാര്യ ലൈസാമ്മ(45) എന്നിവരാണ് പിടിയിലായിരിക്കുന്നത്.
അയൽവാസിയായ പെൺകുട്ടിയെ ഇവർ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആറുമാസം ഗർഭിണിയായ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് ഇക്കാര്യം സ്വന്തം അമ്മയോട് വെളിപ്പെടുത്തിയത്. ഇതേതുടർന്നു വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തി. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ വിവരമറിയിച്ചത്.
പ്രതിയുടെ ആദ്യഭാര്യയും കുഞ്ഞും വർഷങ്ങൾക്കു മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ നിരന്തര പീഡനത്തെ തുടർന്നായിരുന്നു ആത്മഹത്യ. അതിനുശേഷമാണ് ലൈസാമ്മയെ വിവാഹം കഴിച്ചത്. ഇവരുടെയും രണ്ടാം വിവാഹമാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.