ഒരു സിനിമയിലെ കുടുംബാംഗങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനില്‍ക്കുകയെന്നത് അപൂര്‍വ്വമായി ഉണ്ടാകുന്ന കാര്യമാണ്. ‘ദൃശ്യ’ത്തിലെ ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തിലെ ഓരോ അംഗത്തേയും പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. ആ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇളയമകളായി അഭിനയിച്ച എസ്തര് ആ കഥാപാത്രത്തിന് വലിയ കരുത്താണ് നല്‍കിയത്.
അതുകൊണ്ടുതന്നെയായിരുന്നു ‘ദൃശ്യ’ത്തിന്റെ തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ എസ്തറിനെത്തന്നെ തെരഞ്ഞെടുത്തത്. 20തോളം ചിത്രങ്ങളില്‍ ബാലതാരമായി മികച്ച പ്രകടനം കാഴ്ചവച്ച എസ്തര് ഇപ്പോള്‍ തമിഴില്‍ നായികവേഷം ചെയ്യാനൊരുങ്ങുകയാണ്.
കുഴലി എന്ന ചിത്രത്തില്‍ 10ാം ക്ലാസ്സില്‍ പഠിക്കുന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്ന എസ്തര് ഇപ്പോള്‍ പഠിക്കുന്നതും 10ാം ക്ലാസ്സിലാണ്. ചേര കലൈയരശനാണ് ‘കുഴലി’ സംവിധാനം ചെയ്യുന്നത്.