കൊച്ചി: യുവനടി വാഹനത്തില്‍ ആക്രമണത്തിന് ഇരയായതിന് പിന്നാലെ മലയാളസിനിമയിലെ പല സ്ത്രീവിരുദ്ധ നിലപാടുകളും സ്വകാര്യ സംഭാഷണത്തിലൂടെയും മറ്റും പുറത്ത് വരുന്നു. പലനടിമാരും നടന്‍മാരും മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെങ്കിലും അതൊന്നും പുറംലോകം അറിയാറില്ല. അവസരങ്ങള്‍ നഷ്ടപ്പെടുമെന്നോര്‍ത്ത് എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണിവര്‍. മലയാളത്തില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ തരംഗം ഉണ്ടായത് ട്വന്റി ട്വന്റി എന്ന സിനിമയ്ക്ക് ശേഷമാണ്. അങ്ങനെ ഉണ്ടായ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒരു നടിക്കുണ്ടായ അനുഭവം പറയാം..
മുംബയിലായിരുന്നു സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം. മലയാളി വ്യവസായിയുടെ ഹോട്ടലിലാണ് ക്രൂ താമസിച്ചിരുന്നത്. ഒരു ദിവസം അര്‍ദ്ധരാത്രി ഒരു താരം ഹോട്ടലില്‍ ഭക്ഷണത്തിനായി ബഹളം വെച്ചു. റസ്‌റ്റോറന്റ് പൂട്ടിയതിനാല്‍ ഈസമയത്ത് ഭക്ഷണം ലഭിക്കില്ലെന്ന് മലയാളിയായ മനേജര്‍ താരത്തെ അറിയിച്ചു. മദ്യലഹരിയിലായിരുന്ന താരം വിശപ്പ് കൊണ്ടാണ് ഉറക്കത്തില്‍ നിന്ന് എണീറ്റത്. എന്നാല്‍ ചീഫ് ഷെഫിനെ വിളിക്കണമെന്നും താരം വാശിപിടിച്ചു. ഡ്യൂട്ടി കഴിഞ്ഞവര്‍ ഉറക്കത്തിലാണെന്ന് മാനേജര്‍ അറിയിച്ചു. എന്നാല്‍ ഉടമയെ വിളിക്കുമെന്ന് താരം ഭീഷണി മുഴക്കി. അവസാനം നിവര്‍ത്തിയില്ലാതെ മാനേജര്‍, ഉറങ്ങിക്കിടന്ന ഷെഫിനെ വിളിച്ചുണര്‍ത്തി. താരത്തിന് ഇഷ്ടമുള്ള ഒന്നുരണ്ട് വിഭവങ്ങള്‍ ഉണ്ടാക്കി.
അരമണിക്കൂറിനുള്ളില്‍ മാനേജര്‍ തന്നെ ഭക്ഷണവുമായി റൂമിലെത്തി. താരം സ്വീകരിച്ച് അകത്തിരുത്തി കുശലാന്വേഷണം നടത്തി. കൂടെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചെങ്കിലും മാനേജര്‍ നിരസിച്ചു. അതോടെ താരം മാനേജരെ അകത്തെ മുറിയിലേക്ക് ക്ഷണിച്ചു. തന്റെ ഇഷ്ട നടനാണെങ്കിലും പോകാന്‍ മാനേജര്‍ മടിച്ചു. താരം നിര്‍ബന്ധിച്ച് തന്റെ സ്യൂട്ട് റൂമിലേക്ക് മാനേജരെ കൊണ്ടു പോയി. ബെഡിലെ പുതപ്പ് മാറ്റാന്‍ പറഞ്ഞു. അറച്ച് നിന്ന മാനേജരോട് ധൈര്യമായി മാറ്റിക്കോ ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞു. മനസില്ലാമനസോടെ മാനേജര്‍ പുതപ്പ് നീക്കി, ആ കാഴ്ച കണ്ട് അമ്പരന്ന് നിന്നു, മലയാളത്തിലെ ഒരു പ്രമുഖ നായിക അടിച്ച് ഫിറ്റായി നൂല്‍ബന്ധമില്ലാതെ ഉറങ്ങുന്നു. താരത്തെ നോക്കിയപ്പോള്‍ തന്റെ സ്വസിദ്ധമായ ചിരി പാസാക്കി. അഞ്ച് മിനിറ്റ് കഴിഞ്ഞ് സ്ഥലം വിട്ടോളാന്‍ പറഞ്ഞു. ഇത്തരത്തിലുള്ള പലകഥകളും പുറംലോകം അറിയാതെ കിടക്കുകയാണ്.
 
            


























 
				
























