ജയ്ഹിന്ദില്‍ നിന്നുള്ള രാജി സാങ്കേതികത്വം മാത്രം: സുധീരന്‍

ജയ്ഹിന്ദ് ടി.വി കമ്പനിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഞാന്‍ രാജി വച്ചത് കേവലം സാങ്കേതികത്വം മാത്രമാണെന്നും ചാനലില്‍ ഭൂരിപക്ഷം ഓഹരിയുള്ള കെ.പി.സി.സി. ട്രസ്റ്റിന്റെ ചെയര്‍മാന്‍ കെ.പി.സി.സി. പ്രസിഡന്റ് തന്നെയാണെന്ന് സുധീരന്‍ പ്രസ്താവിച്ചു.

ജയ്ഹിന്ദിന്റെ സുഗമമായ നടത്തിപ്പിന് കൂടുതല്‍ സമയം തനിക്ക് വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തത്. പുതിയ പ്രസിഡന്റിനെ ഉടനെ തന്നെ കെ.പി.സി.സി. ട്രസ്റ്റ് നിശ്ചയിക്കും. ഇതു സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റിധാരണാജനകവും അടിസ്ഥാനരഹിതവുമാണ്. ജയ്ഹിന്ദ് ടി.വിക്ക് കെ.പി.സി.സി നല്‍കിവന്ന പിന്തുണയും പ്രോല്‍സാഹനവും തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

thewifireporter-23122016