വിവാഹനിശ്ചയ വാര്‍ത്ത കോഹ്‌ലി തള്ളി 

 

ഡെറാഡൂണ്‍: താനും കാമുകി അനുഷ്‌കാശര്‍മയും തമ്മിലുള്ള വിവാഹനിശ്ചയം പുതുവര്‍ഷ ദിനത്തില്‍ നടക്കുമെന്ന മാധ്യമവാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കൊഹ്‌ലി നിഷേധിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ ഇരുവരും ഡെറാഡൂണിലെത്തിയതാണ്.

‘ ഞങ്ങളുടെ വിവാഹ നിശ്ചയം നടക്കുന്നു എന്ന വാര്‍ത്ത തെറ്റാണ്. അങ്ങനെ ഉണ്ടെങ്കില്‍ ആരെയും മറച്ചുവയ്‌ക്കേണ്ട കാര്യമില്ല’ വിരാട് വെള്ളിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തു. ഇരുവരുടെയും എന്‍ഗേജ്‌മെന്റില്‍ പങ്കെടുക്കാന്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളും നിത അംബാനിയെ പോലുള്ള ബിസിനസുകാരും ഡെറാഡൂണിലെത്തിയെന്നാണ് വ്യാഴാഴ്ച രാത്രി ദേശീയ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവധി ആഘോഷിക്കാനെത്തിയ കമിതാക്കള്‍ ഹോട്ടലില്‍ മാധ്യമങ്ങള്‍ക്കായി ഫോട്ടോ സെഷന്‍ ഒരുക്കിയിരുന്നു.