2016 ലെ താര മാംഗല്യങ്ങള്‍

സിനിമകളുടെ എണ്ണത്തിലും വിജയത്തിലും മാത്രമല്ല താര വിവാഹങ്ങളുടെയും വസന്തനാളുകളായിരുന്നു 2016. അക്കൂട്ടത്തില്‍ ദിലീപിന്റെയും കാവ്യയുടെയു വിവാഹം തന്നെയായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. അഭിനേതാക്കള്‍ മാത്രമല്ല ക്യാമറയ്ക്ക് പിന്നിലുള്ളവരും വിവാഹിതരായിട്ടുണ്ട്.

shruthi-laxmi

വര്‍ണ്ണകാഴ്ചകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടി ശ്രുതിലക്ഷ്മിയുടെയും ഡോ. അവിന്‍ ആന്റോയുടെയും വിവാഹം ജനുവരി മൂന്നിനായിരുന്നു.

കൊച്ചി കളമശ്ശേരിയിലെ സെന്റ് ജോസഫ് പള്ളിയിലായിരുന്നു മിന്നുകെട്ട്. ജനുവരി 10-നായിരുന്നു സംവിധായകന്‍ lijo-jose-pellissery-marriage-photos-02963ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ജാസ്മിന്റെയും വിവാഹം. അന്തരിച്ച ചലച്ചിത്ര താരം ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ. 2010-ല്‍ നായകന്‍ എന്ന സിനിമയിലൂടെ സംവിധാന അരങ്ങേറ്റം നടത്തിയ ലിജോ സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ജനുവരി 19-നായിരുന്നു ബോളിവുഡ് സുന്ദരി അസിന്റെയും മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുടെയും വിവാഹം. രാജ്യ തലസ്ഥാനത്ത് ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷി നിര്‍ത്തിയാണ് രാഹുല്‍ശര്‍മ്മ മലയാളിയായ അസിനെ വിവാഹം ചെയ്യുന്നത്. ജനുവരി 23-നായിരുന്നു നടി അര്‍ച്ചനകവി-അബിഷ് മാത്യു വിവാഹം. ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനാണ് അബിഷ്. അര്‍ച്ചനയും അബിഷും ബാല്യകാല സുഹൃത്തുക്കളാണ്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ രാധികയും അഭിലും വിവാഹിതരാകുന്നത് ഫെബ്രുവരി 12-നായിരുന്നു. തമിഴ് ബ്രാഹ്മണ ചടങ്ങുകളോടെ ട്രഡീഷണല്‍ വിവാഹമായിരുന്നു ഇരുവരുടേതും.

sandra-thomasജൂലൈ 11-നായിരുന്നു നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന്റെയും വില്‍സണ്‍ ജോണിന്റെയും വിവാഹം. വ്യവസായിയും എറണാകുളത്ത് ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയുമാണ് വില്‍സണ്‍. ഓഗസ്റ്റ് 26-നായിരുന്നു സംവിധായകന്‍ പവിത്രന്റെ മകളും നടിയുമായ ഇവ പവിത്രന്റെയും ഛായാഗ്രാഹകന്‍ പ്രതീഷ് എം.വര്‍മ്മയുടെയും വിവാഹം. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഓണ്‍ ദ റോക്‌സ് എന്ന ചിത്രത്തില്‍ നായികയായിരുന്നു. മലയാളത്തിലെ ശ്രദ്ധേയരായ യുവ ഛായാഗ്രാഹകന്മാരിലൊരാളാണ് പ്രതീഷ് വര്‍മ്മ. കോഹിനൂര്‍, 100 ഡെയ്‌സ് ഓഫ് ലൗ, 1983, ഏഴു സുന്ദരരാത്രികള്‍, മംഗ്ലീഷ് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് പ്രതീഷ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ എട്ടിനായിരുന്നു സംവിധായകന്‍ നിഥിന്റെയും ടെനിയുടെയും വിവാഹം. നടനും സംവിധായകനുമായ രണ്‍ജി പണിക്കരുടെ മകനാണ് നിഥിന്‍. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രമൊരുക്കിയാണ് നിഥിന്‍ സംവിധാനരംഗത്തേക്കെത്തിയത്. സെപ്റ്റംബര്‍ എട്ടിനായിരുന്നു ശാലു മേനോന്റെയും സജി ജി. നായരുടെയും വിവാഹം. ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നവംബര്‍ 13-നായിരുന്നു സരയുവിന്റെ വിവാഹം. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്ന സനല്‍ വി. ദേവാണ് വരന്‍. നവംബര്‍ 19-നായിരുന്നു നടി ശ്രുതിയുടെയും ഫ്രാന്‍സിസിന്റേയും വിവാഹം. പ്രേതം സിനിമയിലെ പ്രേതമായി എത്തിയ മലയാളി മനസ്സു കീഴടക്കിയ നടിയാണ് ശ്രുതി.

നവംബര്‍ 25-നായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ 9-നായിരുന്നു യുവനടന്‍ ശ്രീനാഥ് ഭാസിയുടെയും റീതുവിന്റെയും വിവാഹം. തിരുവനന്തപുരം സ്വദേശിനിയാണ് റീതു. 2012-ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രമാണ് ശ്രീനാഥിന്റെ അരങ്ങേറ്റ ചലച്ചിത്രം.