നിവിന്‍ ഇക്കൊല്ലം തമിഴ് പേശും

ക്രിസ്റ്റഫര്‍ പെരേര

ചെന്നൈ: ഇക്കൊല്ലത്തിന്റെ പകുതിയിലധികം കാലം നിവിന്‍പോളി തമിഴ് പേശും. ഗൗതം രാമചന്ദ്രന്‍, പ്രഭു രാധാകൃഷ്ണന്‍, സൂര്യ ബാലകുമാരന്‍ എന്നിവരുടെ ചിത്രങ്ങളിലഭിനയിക്കാന്‍ താരം കരാറൊപ്പിട്ടു. കന്നട ചിത്രമായ ഉളിടവരു കണ്ടന്തേ എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് ആദ്യം അഭിനയിക്കുന്നത്. റിച്ചി എന്ന ഗ്യാങ്സ്റ്ററുടെ വേഷമാണ്. കന്നടയില്‍ രക്ഷിത് ഷെട്ടിയാണ് ഈ വേഷം ചെയ്തത്. സംവിധായകന്‍ ഗൗതം രാമചന്ദ്രനുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. എന്റെ ആദ്യ തമിഴ് ചിത്രത്തിന് അത് വലിയ നേട്ടമാകുമെന്ന് കരുതുന്നതായി നിവിന്‍ വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. മുമ്പ് നേരം എന്ന സിനിമ തമിഴിലും ഷൂട്ട് ചെയ്ത് പുറത്തിറക്കിയിരുന്നു.

അനുരാഗ് കശ്യപും ഗൗതംമേനോനും

ഗൗതംമേനോന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്ന് നിവിന്‍ പറഞ്ഞു. അതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പക്ഷെ, തന്നെ ഞെട്ടിച്ചത് അനുരാഗ് കശ്യപിനൊപ്പം സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചതാണെന്നും താരം പറഞ്ഞു. ആ ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ താമസിക്കാതെ പറയാമെന്നും നിവിന്‍ പറഞ്ഞു. മിക്കവാറും അടുത്ത വര്‍ഷം ഷൂട്ട് തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ഈ വര്‍ഷം മിക്കവാറും ഒരു തെലുങ്ക് ചിത്രം ചെയ്‌തേക്കും. തിരക്കഥ കേട്ടു, പക്ഷെ, കരാറൊപ്പിട്ടിട്ടില്ല.

വാക്ക് പാലിക്കില്ല

എല്ലാക്കൊല്ലത്തെയും പോലെ ഇക്കൊല്ലവും നിവിന്റെ പുതുവല്‍സരാഘോഷം കുടുംബത്തിനൊപ്പമായിരുന്നു. പള്ളിയില്‍. പുതിയ പ്രതീക്ഷകള്‍ക്കായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന പുതിയ പ്രതീക്ഷകള്‍ തുറക്കുമെന്ന് കരുതുന്നു. പുതുവര്‍ഷ പ്രതിജ്ഞയൊന്നും എടുത്തിട്ടില്ല. മുമ്പ് പലതവണ എടുത്തതൊന്നും നടപ്പാക്കാനായിട്ടില്ല. രാവിലെ ആറ് മണിക്ക് ഉണരണമെന്ന് വിചാരിച്ചിട്ട് ഒരാഴ്ച പോലും പറ്റിയിട്ടില്ലെന്നും താരം ഓര്‍മിച്ചു.

പ്രേമം സ്വീകരിച്ച തമിഴ്‌നാട്

nivin-pauly-blackനേരം തമിഴില്‍ റിലീസ് ചെയ്തപ്പോള്‍ മോശമില്ലാതെ ഓടി. എന്നാല്‍ തമിഴില്‍ ഒരു സൂപ്പര്‍ഹിറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പ്രേമം തമിഴ്‌നാട്ടില്‍ ബ്‌ളോക്ക്ബസ്റ്ററായി. 250 ദിവസമാണ് അവിടെ ഓടിയത്. 220 ദിവസം ചെന്നൈയിലെ തിയറ്ററില്‍ സിനിമ കാണാന്‍ നിവിനും പോയിരുന്നു. കേരളത്തില്‍ പ്രേമം അത്രയും ദിവസം കളിച്ചില്ല. അവിടുത്തെ പ്രേക്ഷകര്‍ക്ക് പ്രേമം അത്രയ്ക്ക് ഇഷ്ടപ്പെട്ടു. അവള് വേണ്്ട്ര… എന്ന പാട്ട് പല പയ്യന്‍മാരും ചെന്നൈയില്‍ പാടി നടക്കുന്നത് കണ്ടിട്ടുണ്ട്.

ബോബി സിമ്മ കൊള്ളാം

നേരത്തിലും വടക്കന്‍ സെല്‍ഫിയിലും ഒരുമിച്ച് അഭിനയിച്ച ബോബി സിമ്മയുമായി നല്ല സൗഹൃദത്തിലാണ് നിവിന്‍. വിക്രം, ധനുഷ് എന്നിവരെ ഒരു അവാര്‍ഡ് ഫങ്ഷനില്‍ വെച്ചാണ് കണ്ട് മുട്ടിയത്. തനിക്ക് വലിയ അത്ഭുതമായിരുന്നു അതെന്ന് നിവിന്‍ പറഞ്ഞു. ഞാന്‍ ചെന്നൈയിലെപ്പോള്‍ ചെന്നാലും സ്വന്തം വീട്ടുകാരനെ പോലെയാണവര്‍ സ്വീകരിക്കുന്നത്. ചെന്നൈ നഗരം വലിയ ഇഷ്ടമാണ്. ഇരുപത്തിനാലു മണിക്കൂറും ആളുകള്‍ സജീവമാണ്. ചെന്നൈയില്‍ നിന്ന് വീട്ടില്‍ ചെന്ന് കാര്യങ്ങള്‍ പറയുമ്പോള്‍ ഭാര്യ വഴക്ക് പറയും അവളെയും കൂടെ കൂട്ടാത്തതിന്. വളരെ ബഹുമാനമുള്ളവരാണ് ചെന്നൈ നഗരവാസികള്‍.

നിവിന്‍ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നത് ട്രെന്‍ഡ്

നിവിന്റെ നാല് ചിത്രങ്ങളാണ് തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്തത്. നേരം, പ്രേമം, വടക്കന്‍ സെല്‍ഫി, ഓംശാന്തി ഓശാന. പക്ഷെ, റീമേക്കുകളൊന്നും താരം കണ്ടിട്ടില്ല. പ്രേമം സൂപ്പര്‍ഹിറ്റായതോടെയാണ് നിവിന്റെ സിനിമകള്‍ക്ക് ഡിമാന്‍ഡ് കൂടിയത്. അതുകൊണ്ട് ദക്ഷിണേന്ത്യയില്‍ എവിടെ പോയാലും താരത്തെ ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നു. തുടക്കത്തില്‍ തന്റെ ഭാര്യയ്ക്ക് ഇത് അത്ര കംഫര്‍ട്ടബിളായിരുന്നില്ലെന്നും താരം പറഞ്ഞു. സിനിമയില്‍ പുതിയ ആളുകള്‍ വരുമ്പോള്‍ എല്ലാക്കാലത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകും. ഭാര്യയ്ക്ക് ഇപ്പോഴിക്കാര്യം മനസിലായെന്നും താരം പറഞ്ഞു.