അഭ്യൂഹങ്ങള്‍ക്ക് വിരാമം: മത്സരിക്കുന്നത് നേമത്തല്ല, പുതുപ്പള്ളിയിലെന്ന് ഉമ്മൻ ചാണ്ടി

    തിരുവനന്തപുരം: നേമം സീറ്റ് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ പേരുയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. താന്‍ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മന്‍ചാണ്ടി. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രം. താന്‍ പുതുപ്പള്ളിയില്‍ തന്നെയാവും മത്സരിപ്പിക്കുക. പുതുപ്പള്ളിയില്‍ പറഞ്ഞത് മാത്രമേ പറയാനുള്ളൂ. എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറും. എല്ലായിടത്തും കരുത്തരായ സ്ഥാനാര്‍ത്ഥികളാണ്. നേമത്തും കരുത്തന്‍ തന്നെ മത്സരിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.