‘ബിജെപി, കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് ഇല്ല’; പി.സി.ചാക്കോ എന്‍സിപിയിലേക്ക്

    ന്യൂഡല്‍ഹി ന്മ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ എന്‍സിപിയിലേക്ക്. കോണ്‍ഗ്രസ് സംസ്‌കാരമുള്ള എന്‍സിപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ബിജെപിയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേരാന്‍ താല്‍പര്യമില്ലെന്നും ചാക്കോ പറഞ്ഞു. എന്‍സിപി നേതാവ് ശരദ് പവാറിനൊപ്പം വൈകിട്ട് പവാറിന്റെ വസതിയില്‍ വാര്‍ത്താസമ്മേളനം നടത്തും.

    കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരമാണെന്നു കുറ്റപ്പെടുത്തിയാണു പി.സി.ചാക്കോ പാര്‍ട്ടിവിട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലെന്നും ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ മാത്രമാണുള്ളതെന്നും ആരോപിച്ചു. കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും കാലത്തും ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും നിലവിലുള്ളതു പോലുള്ള വീതംവയ്പ് അന്നുണ്ടായിരുന്നില്ലെന്നും ചാക്കോ പറഞ്ഞു.