ജോയിസ് ജോര്‍ജിനെ തള്ളിപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

    കാസര്‍ഗോഡ് :രാഹുല്‍ ഗാന്ധിക്ക് എതിരെ അശ്‌ളീല പരാമര്‍ശം പരാമര്‍ശം നടത്തിയ മുന്‍ എം പി ജോയിസ് ജോര്‍ജിനെ തള്ളിപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ .ആരെയും വ്യക്തിപരമായി അക്രമിക്കാറില്ല .

    രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഞങ്ങള്‍ ഇടതുപക്ഷക്കാരുടെ നയമല്ല .രാഷ്ട്രീയമായി അദ്ദേഹത്ത എതിര്‍ക്കേണ്ട വിഷയങ്ങളില്‍ എതിര്‍ക്കും .കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുക ആയിരുന്നു അദ്ദേഹം .

    എന്നാല്‍ ജോയിസിന്റെ പ്രസ്താവനയെ മന്ത്രി എം എം മണി ന്യായീകരിച്ചു .അദ്ദേഹം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല .രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന് മണി പറഞ്ഞു .ഉടുമ്പന്‌ചോലയില്‍ മണിയുടെ പ്രചാരണവേദിയിലാണ് ജോയിസ് ഈ പരാമര്‍ശം ഉന്നയിച്ചത് .