നടന്‍ ലാലുഅലക്‌സിന്റെ മകന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തു; കല്യാണം ഫെബ്രുവരി ആറിന്

കൊച്ചി: നടന്‍ ലാലു അലക്‌സിന്റെയും ബെറ്റിയുടെയും മകന്‍ ബെന്‍ ലാലു അലക്‌സിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തു. അടുത്ത മാസം ആറിന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കാതോലിക് പള്ളിയില്‍ നടക്കും. കോട്ടയം കിടങ്ങൂര്‍ കൈതവേലില്‍ വീട്ടില്‍ സിറില്‍ ജോസിന്റെയും മിനി സിറിലിന്റെയും മകള്‍ മീനു സിറിലാണ് വധു.

ഓര്‍ക്കുട്ട് ഒരോര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലഭിനയിച്ച ബെന്‍ ദുബായില്‍ ജോലി ചെയ്യുകയാണിപ്പോള്‍. വിവാഹ ശേഷം പള്ളിയുടെ തന്നെ പാരിഷ് ഹാളില്‍ റിസപ്ഷനും സംഘടിപ്പിച്ചിട്ടുണ്ട്. ചലച്ചിത്ര, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.