മുംബയ്: മുംബയ് സ്‌ഫോടന സമയത്ത് ആയുധം കയ്യില്‍ വച്ചതിന് ജയിലിലായിരുന്ന നടന്‍ സഞ്ജയ്ദത്ത് മോചിതനായ ശേഷവും പൊലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയിറങ്ങുന്നു, അതും ഓരോ ഇരുപത് ദിവസങ്ങള്‍ക്കിടയില്‍ രണ്ട് തവണ വീതം. ജനുവരി 20നാണ് പൊലീസ് ആദ്യം എത്തിയത്. താരത്തിന്റെ വീട്ടില്‍ വലിയ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നു എന്ന് അയല്‍ക്കാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്.
പലതവണ ഇക്കാര്യം പറഞ്ഞിട്ടും കേള്‍ക്കാത്തതിനെ തുടര്‍ന്ന് ഡി.സി.പിക്ക് പരാതി നല്‍കുകയായിരുന്നു. രണ്ട് തവണ പൊലീസെത്തി മുന്നറിയിപ്പ് നല്‍കിയിട്ടും രക്ഷയില്ല. റസിഡന്‍സ് അസോസിയേഷന്റെ അടുത്ത മീറ്റിംഗില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ജയില്‍ മോചിതനായ ശേഷം മിക്കവാറും താരത്തിന്റെ വീട്ടില്‍ നിശാപാര്‍ട്ടികളുണ്ടാകും. അതിലെല്ലാം വളരെ ഉച്ചത്തില്‍ മ്യൂസിക് ഉപയോഗിക്കും.