പ്രസവശേഷം സ്ത്രീകൾക്ക് അൽപം വണ്ണംവയ്ക്കുക സ്വാഭാവികം മാത്രമാണ്. അതു സാധാരണക്കാർക്കും സിനിമാക്കാർക്കും ഒരുപോലെയാണ്. ചിലർ ഇതിൽ നിന്ന് പെട്ടെന്നു രക്ഷപ്പെട്ട് അധികഭാരം ഒഴിവാക്കും. അങ്ങനെ ഒഴിവാക്കിയില്ലെങ്കിലോ? ശരണ്യക്ക് സംഭവിച്ചത് അതാണ്. സിനിമാ നടി ആയതു കൊണ്ട് ട്രോളൻമാർ കയറി മേഞ്ഞു. എന്നാൽ ശരണ്യയുടെ ഭർത്താവ് വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. കുറിക്കുകൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ ഭർത്താവ് അരവിന്ദ് കൃഷ്ണൻ.
അരവിന്ദ് കൃഷ്ണന്റെ കുറിപ്പ് വായിക്കാം–
”ചേട്ടാ ,ട്രോള് കണ്ടോ ?”
“കണ്ടു “
“പ്രതികരിക്കുന്നില്ലേ ?”
“എന്തിനു ?”
“ഇവന്മാരോട് 4 വർത്തമാനം പറയണം “
“ആവശ്യമില്ല സഹോ . ഭാരതത്തിൽ ഒരു പാട് നീറുന്ന വിഷയങ്ങൾ ഉണ്ട് . എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ല “
“എന്നാലും ? “
“ഒരു എന്നാലും ഇല്ല . ഈ വണ്ണം എന്നത് വയ്കാനുള്ളതും കുറക്കാനുള്ളതും ആണ് . ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാൻ അവൾ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറൽ ആക്കിയ “നല്ല ” മനസുകാരും ചെയ്തിട്ടില്ല . “
 
            


























 
				
























