മന്ത്രി ജി സുധാകരന് കരാറുകാരുടെ ഭീഷണി

ആലപ്പുഴ: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റ് വിധേയമാക്കണമെന്ന മന്ത്രി ജി. സുധാകരന്റെ തീരുമാനത്തിനെതിരെ കരാറുകാരുടെ ഭീഷണി.
സോഷ്യല്‍ ഓഡിറ്റുമായി മുന്നോട്ടുപോയാല്‍ താങ്കള്‍ ആ സ്ഥാനത്തിരിക്കുമെന്ന് ഉറപ്പുണ്ടോ എന്ന് ഒരു സംഘടനയുടെ വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തിയതായി മന്ത്രി മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
താന്‍ ജനിച്ചത് മന്ത്രിയാകാനൊന്നുമല്ലെന്നും മണ്‍ഭിത്തിയുള്ള വെറും ഓലപ്പുരയിലാണ് താന്‍ ജനിച്ചതെന്നും. കഷ്ടപ്പാടൊന്നും തന്നോട് ആരും പറയണ്ട. സര്‍ക്കാരിന്റെ നയം നടപ്പാക്കിയ തന്നെ ഭീഷണിപ്പെടുത്തിയ കരാറുകാര്‍ മുന്‍കാലങ്ങളില്‍ നടത്തിയ പ്രവൃത്തികള്‍ അന്വേഷിക്കാനാണ് തീരുമാനമെന്നും സുധാകരന്‍ പറഞ്ഞു.
വകുപ്പ് എന്നും സുധാകരനല്ലായിരിക്കും എന്നാണ് ഭീഷണി. എന്നാല്‍ താന്‍ കരാറുകാരുടെ മന്ത്രി അല്ല ജനങ്ങളുടെ മന്ത്രിയാണെന്ന് സുധാകരന്‍ പറഞ്ഞു.