കുഞ്ചാക്കോ ബോബനെ വെടിവെച്ച് കൊല്ലണമെന്ന് ആഗ്രഹിച്ച കാലമുണ്ടായിരുന്നു: രമേഷ് പിഷാരടി

അന്ന് ആ ആഗ്രഹം നടന്നിരുന്നെങ്കില്‍ രമേഷ് പിഷാരടി ഇന്നൊരു കൊലപാതകി ആയി തീര്‍ന്നേനെ. ഒരു തോക്ക് കൈയില്‍ കിട്ടാത്തതിന്റെ പേരില്‍ കുഞ്ചാക്കോ ബോബനെ കൊല്ലാനുള്ള പിഷാരടിയുടെ ആഗ്രഹമാണ് നടക്കാതെ പോയത്. ആ പഴയ വൈരാഗ്യത്തെ കുറിച്ച് മനസ് തുറക്കുകയാണ് രമേഷ് പിഷാരടി. കുഞ്ചാക്കോ ബോബനെ വെടിവെച്ച് കൊല്ലണമെന്ന് ആഗ്രഹിച്ച കാലമുണ്ടായിരുന്നു തനിക്ക്. വളരെ കൃതമായി പറയുകയാണെങ്കില്‍ 97 കാലഘട്ടങ്ങളില്‍ ഫാസിലിന്റെ അനിയത്തി പ്രാവ് ഇറങ്ങിയ കാലം.

അന്ന് കുഞ്ചാക്കോ ബോബന്‍ എന്നു പറഞ്ഞാല്‍ കൗമാരക്കാര്‍ക്കൊരു ഹരമായിരുന്നു. കുഞ്ചാക്കോയും തിളങ്ങി നില്‍ക്കുന്ന കാലം. എന്തൊരു ഉപദ്രവമായിരുന്നു കുഞ്ചാക്കോ ബോബനെ കൊണ്ട്. അന്നാരെങ്കിലും ഒരു തോക്ക് കൈയില്‍ തന്ന് ഒരാളെ വെടിവെക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ ആദ്യം കുഞ്ചാക്കോയെ വെടിവെച്ചേനെ. മാത്തുകുട്ടിയുമായുള്ള അഭിമുഖത്തിലാണ് പിഷാരടി ഈ വൈരാഗ്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.

പത്താം ക്ലാസ് കഴിഞ്ഞാല്‍ കുട്ടികള്‍ ഓട്ടോഗ്രാഫ് എഴുതാന്‍ വരുമല്ലോ. അപ്പോള്‍ കാണാം ഈ പെണ്‍കുട്ടികളുടെ ഓട്ടോഗ്രാഫിന്റെ ചട്ടയുടെ ഇരുവശവും കുഞ്ചാക്കോയുടെ ചിത്രം. അതുകണ്ട് എനിക്ക് എന്തൊരു അസൂയയിരുന്നു. ഞാന്‍ ആ ഓട്ടോഗ്രാഫിലൊന്നും എഴുതിയിട്ടെ ഇല്ല. കുഞ്ചാക്കോയെ കൊണ്ട് വല്ലാതെ സഹികെട്ടിരുന്നു. ഇങ്ങനെ ഒരു വൈരാഗ്യം മനസിലുണ്ടായിരുന്നു എന്ന് കുഞ്ചാക്കയോട് തന്നെ പറഞ്ഞിട്ടുണ്ട്. ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയുള്ള പിഷാരടിയുടെ വീഡിയോ മാധ്യമങ്ങളിലിപ്പോള്‍ വൈറലാവുകയാണ്.

[fbvideo link=”https://www.facebook.com/CrossPostNetwork/videos/237409850076709/” width=”500″ height=”400″ onlyvideo=”1″]