ഉരുളക്കിഴങ്ങ് ബോണ്ടയും ചമ്മന്തിയും

ചായക്കടയിലെ ചില്ലു അലമാരയിലെ പരിപ്പുവട പഴം പൊരി ബോണ്ട ഒക്കെ നമ്മളെ കൊതിപ്പിക്കും . അല്ലേ . അതു കൊണ്ട് ഞാനിന്ന് നിങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത് ഉരുളക്കിഴങ്ങ് ബോണ്ടയും ചമ്മന്തിയും ആണ് .

ഉരുളക്കിഴങ്ങ് …. 6 വലുത്
സവാള ……… 2 ഇടത്തരം
പച്ചമുളക് ….. 3…. 5 വരെ ,എരിവ് അനുസരിച്ച്
ഇഞ്ചി കൊത്തിയരിഞ്ഞത് ….1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി …..1/4 സ്പൂൺ
കറിവേപ്പില ….. 3 കതിർപ്പ്
ഉപ്പ് … പാകത്തിന്
ഗരം മസാല ,മല്ലിയില(optional)

കടലമാവ് ….1 1/4 cup
അരിപ്പൊടി …. 1 സ്പൂൺ
മഞ്ഞൾപ്പൊടി ……1/4 സ്പൂൺ
മുളക് പൊടി …..1 സ്പൂൺ
കായപ്പൊടി …. ഒരു നുള്ള്
ഉപ്പ് … പാകത്തിന്
വെളിച്ചെണ്ണ ….. ആവശ്യത്തിന്

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കുക .പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില ചേർത്ത് വഴറ്റി ,ഉരുളക്കിഴങ്ങ് മഞ്ഞൾപ്പൊടി ഉപ്പ് ,ഗരം മസാല ചേർത്ത് നന്നായി യോജിപ്പിക്കുക .മല്ലിയില ചേർക്കുക .
കടലമാവ് മഞ്ഞൾ, മുളക് ,കായം ,ഉപ്പ് ചേർത്ത് കുറുകിയ പാകത്തിൽ കലക്കിയെടുക്കുക .തയ്യാറാക്കി വെച്ചിരിക്കുന്ന മസാല ചെറുനാരങ്ങയേക്കാൾ അല്പം വലുപ്പത്തിൽ ഉരുട്ടിയെടുത്ത്, മാവിൽ മുക്കി പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക .ചമ്മന്തി കൂട്ടി ചൂടോടെ കഴിക്കാം .

ചമ്മന്തി എല്ലാർക്കും അറിയാലോ .തേങ്ങ ഇഞ്ചി ചെറിയ ഉള്ളി കാന്താരി/ പച്ചമുളക് കറിവേപ്പില ഉപ്പ് ചേർത്തരച്ച് കടുക് വറ്റൽ മുളക് വറുത്തിട്ടാൽ ചമ്മന്തി റെഡി .