നെല്ലിക്ക അരച്ച് വച്ച മീൻ കറി

ഏഞ്ചൽ ലൂയിസ്

ചേരുവകൾ
………………..
അയല മീൻ – 3 എണ്ണം (ഏത് വേണേലും എടുക്കാം)
നെല്ലിക്ക വെള്ളം ചേർക്കാതെ അരച്ചത് 2 ടേമ്പിൾ സ്പൂൺ
ഉലുവ 1/2 ടിസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് 1 1/2 ടി സ്പുൺ വീതം
പച്ചമുളക് 3 എണ്ണം പിളർന്നത്
ചെറിയ ഉള്ളി 4-5 എണ്ണം ചെറുതായി അരിഞ്ഞത്
മുളക് പൊടി 2 ടിസ്പൂൺ
മഞ്ഞൾ പൊടി 1/2 ടി സ്പൂൺ
തേങ്ങ 1/4 കപ്പ് അരച്ചത്
കറിവേപ്പില 2 കതിർപ്പ്
വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ
പുളി പിഴിഞ്ഞത് ആവശ്യത്തിന് (കുടംപുളി മതിയെങ്കിൽ അത് )
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
…………………………….
ഒരു മൺചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ ഇട്ട് പൊട്ടിക്കുക ശേഷം ഇഞ്ചി, വെളുത്തുളളി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില ഇട്ട് മൂത്ത് വരുമ്പോൾ നെല്ലിക്ക അരച്ചതും, മുളക് പൊടിയും ,മഞ്ഞൾ പൊടിയും ചേർത്ത് വഴറ്റുക. പച്ച മണം മാറുമ്പോൾ, തേങ്ങാ അരച്ചതും, ആവശ്യത്തിന് ഉപ്പും, പുളിയും ,വെള്ളവും ഒഴിച്ച് (നെല്ലിക്കയിൽ പുളി ഉണ്ടാകും നോക്കിയിട്ട് ) തിളച്ച് വരുമ്പോൾ മീൻ കഷ്ണങ്ങൾ ഇട്ട് ചെറുതീയിൽ മൂടി വയ്ക്കുക. മീൻ കഷ്ണങ്ങൾ വെന്ത് മുകളിൽ എണ്ണ തെളിഞ്ഞ് വന്നാൽ തീ ഓഫ് ചെയ്യാം