80 കളില്‍ ചലച്ചിത്രലോകത്തെ സ്വപ്നറാണിയായി വിലസിയിരുന്ന രാധയുടെ മകള്‍ കാര്‍ത്തിക നായര്‍ സിനിമാ രംഗത്തെത്തിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.
പക്ഷേ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കാര്‍ത്തികയ്ക്ക് സാധിച്ചില്ല. മികച്ച സംവിധായകര്‍ക്കൊപ്പം അഭിനയിക്കാനായെങ്കിലും കാര്‍ത്തിക ടോപ്പ് നായിക ആയില്ല. ഇപ്പോള്‍ കാര്‍ത്തിക ഒരു ബിഗ്ബഡ്ജറ്റ് ടി.വി സീരിയലില്‍ അഭിനയിച്ചുവരുന്നു ‘ആരംഭ്’.
‘ബാഹുബലി’യിലൂടെ ശ്രദ്ധേയനായ വിജയേന്ദ്രപ്രസാദാണ് ‘ആരംഭി’ന്റെ തിരക്കഥാകൃത്ത്. ദേവസേന എന്ന രാജകുമാരിയാണ് കാര്‍ത്തികയുടെ കഥാപാത്രം. പക്ഷേ ‘ബാഹുബലി’യുമായി സീരിയലിന് യാതൊരു ബന്ധവുമില്ല. ധാരാളം പരിശീലനങ്ങള്‍ക്കുശേഷമാണ് കാര്‍ത്തിക ഇതിലെ ഭാഗഭാക്കായത്. ഗോള്ഡിബെഹല് സംവിധാനം ചെയ്യുന്ന സീരിയലില്‍ തെന്നിന്ത്യയില്‍നിന്നും കാര്‍ത്തിക മാത്രമാണ് പങ്കെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.