തമിഴകത്ത് താര പ്രണയങ്ങള്‍ അടിച്ച് പിരിയുന്നു

 

ചെന്നൈ: ഏറ്റവും കൂടുതല്‍ പ്രണയ സിനിമകള്‍ ഹിറ്റാകുന്ന തമിഴകത്ത് താരങ്ങളുടെ പ്രണയവും വിവാഹവും കലഹത്തില്‍ കലാശിക്കുന്നു.

പ്രണയവും പരാജയവുമൊന്നും ഇപ്പോള്‍ അവിടെയാര്‍ക്കും ഒരു വിഷയമേ അല്ല. കല്യാണം വരെ എത്തി ബ്രേക്കപ്പായ ഒത്തിരി ജോഡികളെ പ്രേക്ഷകര്‍ കണ്ടതാണ്. എന്നാല്‍ വിവാഹം നിശ്ചയിച്ചുറപ്പിച്ച ശേഷം ബ്രേക്കപ്പാകുന്നത് കാണുന്നതിനും തമിഴകം സാക്ഷ്യം വഹിച്ചു.

വിവാഹ നിശ്ചയം കഴിഞ്ഞാണ് തൃഷയും നിര്‍മാതാവ് വരുണും വേര്‍പിരിഞ്ഞത്. വരുണ്‍ മനിയനുമായി അടുക്കുന്നതിന് മുമ്പ്, തൃഷ റാണയുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന് വരെ വാര്‍ത്തകള്‍ വന്നു. ഗോസിപ്പുകള്‍ അങ്ങനെ പോകുമ്പോഴാണ് തൃഷ വരുണുമായുള്ള വിവാഹ നിശ്ചയം ഔദ്യോഗികമായി അറിയിച്ചത്

സിദ്ധാര്‍ത്ഥും സമാന്തയും തമ്മിലുള്ള പ്രണയം തകര്‍ത്തത് അഞ്ജാനിലെ സാമന്തയുടെ ഗ്ലാമര്‍ റോളാണ്. വിവാഹം ഉടനുണ്ടാകുമെന്ന് പറഞ്ഞിരുന്ന ഇരുവരും അതോടെ പിരിഞ്ഞു. നയന്‍താരയുമായി വേര്‍പിരിഞ്ഞ ശേഷം ചിമ്പു ഹന്‍സികയുമായി അടുത്തു. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും താരങ്ങള്‍ തന്നെ പറഞ്ഞു. ഇരുവരും ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു. എന്നാല്‍ അതിനിടെ പെട്ടെന്ന് ബ്രേക്ക് അപ്പായി. കാരണമെന്തെന്ന് ഇരുവര്‍ക്കും മാത്രമേ അറിയൂ. അതിന് ശേഷമാണ് സാമന്ത നാഗ് ചൈതന്യയുമായി പ്രണയത്തിലായത്. ഇരുവരും തമസിക്കാതെ വിവാഹിതരാകും. അതിന് മുന്നോടിയായി താരം സിനിമകള്‍ കുറയ്ക്കുകയാണ്.

പ്രഭുദേവ നയന്‍താര പ്രണയം ഏറെ വിവാദം നിറഞ്ഞതായിരുന്നു. നയന്‍താരയ്‌ക്കെതിരെ പ്രഭുദേവയുടെ ആദ്യ ഭാര്യയും ചില സംഘടനകളും രംഗത്തെത്തി. എല്ലാത്തിനും ഒടുവില്‍ ഇരുവരും ഒരുമിച്ച് ജീവിച്ചു. എന്നാല്‍ അധികം താമസിക്കാതെ പ്രഭുദേവ നയന്‍സിനെ കൈവെടിഞ്ഞു.  വാഹത്തിനായി നയന്‍താര ഹിന്ദുമതം വരെ സ്വീകരിച്ചിരുന്നു. നയന്‍താരയും ചിമ്പുവും തമ്മിലുള്ള പ്രണയവും ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. ഇരുവരുടെയും സ്വകാര്യ വീഡിയോ ചിമ്പു ലീക്കാക്കിയതോടെയാണ് ബന്ധം വേര്‍പിരിഞ്ഞത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി.  ഇപ്പോള്‍ സംവിധായകന്‍ വിഘ്‌നേഷുമൊത്ത് ജീവിക്കുകയാണ് നയന്‍സ്. സോണിയ അഗര്‍വാളും സംവിധായകന്‍ സെല്‍വരാഘവനും വളരെ നാളത്തെ  പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്. 2006 ല്‍. നാല് വര്‍ഷം കഴിഞ്ഞ് വേര്‍പിരിഞ്ഞു. ഒന്നര വര്‍ഷത്തോളും ശ്രുതി ഹസനും സിദ്ധാര്‍ത്ഥും ഒരുമിച്ച് ജീവിക്കുകയായിരുന്നു.  ഇരുവര്‍ക്കുമിടയില്‍ പൊരുത്തക്കേടുകള്‍ തലയുയര്‍ത്തിയതോടെ രണ്ടും രണ്ട് വഴിക്കായി.