FOLLOW UP: മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: രാജി നമ്പര്‍ 4 

മാര്‍ത്തോമ്മാ ബിഷപ്പ് നിയമന ബോര്‍ഡില്‍ നിന്നും വീണ്ടും രാജി 

ഡിസംബര്‍ 14ന് നടന്ന സഭാ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് എപ്പിസ്കോപ്പല്‍ നിയമന ബോര്‍ഡ് അംഗമായ ജേക്കബ് ജോണ്‍ രാജിവെച്ചു 

ഇതോടെ രാജിവെച്ചവരുടെ എണ്ണം നാലായി 

സാബു അലക്സ്, ഗീവര്‍ഗ്ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, റവ.എ.ടി. സക്കറിയ എന്നിവരാണ് ജേക്കബ് ജോണിന് മുമ്പ് രാജിവെച്ചത് 

ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായി വാഗ്വാദത്തെത്തുടര്‍ന്നാണ് ജേക്കബ് ജോണ്‍ രാജിവെച്ചത് 

ഇന്നലെ (ഡിസംബര്‍ 14) സഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് സഫ്രഗന്‍ മെത്രാപ്പോലീത്ത വിട്ടുനിന്നു

മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം പുതിയ ബിഷപ്പുമാരുടെ സ്ഥാനാരോഹണം അടുത്തവര്‍ഷം ആദ്യം തന്നെ നടത്തുമെന്ന് മെത്രാപ്പോലീത്തയുടെ വിശ്വസ്തര്‍ 

-ഹരി ഇലന്തൂര്‍-

മാര്‍ത്തോമ്മാ ബിഷപ്പ് നിയമന ബോര്‍ഡില്‍ നിന്ന് നാലാമൊതരാള്‍ കൂടി രാജിവെച്ചു. സഭാകൗണ്‍സില്‍ അംഗവും എപ്പിസ്കോപ്പല്‍ നിയമന ബോര്‍ഡ് അംഗവുമായ ജേക്കബ് ജോണാണ് ഇന്നലെ (ഡിസംബര്‍ 14) രാജി സമര്‍പ്പിച്ചത്. ജോസപ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായ കടുത്ത അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്.

ഇന്നലെ നടന്ന സഭാകൗണ്‍സില്‍ യോഗത്തില്‍ ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും അഴിമതിയിലും പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവെച്ചത്. ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന നടപടിക്രമങ്ങളിലെ അപാകതകള്‍ ജേക്കബ് ജോണ്‍ ചൂണ്ടിക്കാണിച്ചത് മെത്രാപ്പോലീത്ത എതിര്‍ക്കുകയും, ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെന്നും മെത്രാപ്പോലീത്ത കടുത്ത നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് ജേക്കബ് ജോണ്‍ രാജിക്കത്ത് സഭാകൗണ്‍സിലില്‍ വെച്ചുതന്നെ സമര്‍പ്പിക്കുകയായിരുന്നു.

സാബു അലക്സ്, ഗീവര്‍ഗ്ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, റവ. എ.ടി. സക്കറിയ എന്നിവരാണ് എപ്പിസ്കോപ്പല്‍ നിയമനബോര്‍ഡില്‍ നിന്ന് രാജിവെച്ചത്.

ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകളും, വഴിവിട്ട നടപടിക്രമങ്ങളും കാരണമാണ് ഈ നാലുപേരും രാജിവെച്ചിരിക്കുന്നത്. ഈ നടപടിക്രമങ്ങളിലെ അഴിമതിയെച്ചൊല്ലി നവംബര്‍ 29ന് നടന്ന ബോര്‍ഡ് യോഗത്തില്‍വെച്ച് സഫ്രഗന്‍ മെത്രാപ്പോലീത്തയും ജോസഫ് മാര്‍ത്തോമായും തമ്മില്‍ പരസ്പരം വെല്ലുവിളിയും ആക്രോഷങ്ങളും നടന്നിരുന്നു.

ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന മാര്‍ അത്തനേഷ്യസിന്‍റെ ആവശ്യം തള്ളിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവെച്ചത്. ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നാല് വൈദികരുടെ പേരുകള്‍ സഭാ കൗണ്‍സില്‍ അംഗീകരിക്കുകയും ഈ തീരുമാനത്തെക്കുറിച്ചുള്ള മെത്രാപ്പോലീത്തയുടെ കല്‍പ്പന പള്ളികള്‍ക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

വൈദികരായ ജോസഫ് ഡാനിയേല്‍, മോട്ടി വര്‍ക്കി, സി.ജി. ജോര്‍ജ്ജ്, സജു പാപ്പച്ചന്‍ എന്നിവരെയാണ് ബിഷപ്പ് സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കുന്നത്. നിലവിലെ സഭാപ്രതിനിധി മണ്ഡലത്തിന്‍റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. അതിന് മുമ്പായി നിര്‍ദ്ദേശിക്കപ്പെട്ട വൈദികരുടെ പേരുകള്‍ക്ക് അനുമതി തേടാനുള്ള തയ്യാറെടുപ്പുകള്‍ ജോസഫ് മാര്‍ത്തോമ്മാ ആരംഭിച്ചുകഴിഞ്ഞു.

നോമിനേഷന്‍ ബോര്‍‍ഡിന്‍റെ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാബു അലക്സ് തിരുവല്ല മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹരജിയിന്‍മേലുള്ള വാദം ഉടന്‍ ആരംഭിക്കുമെന്ന് അറിയുന്നു. ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ സഭയുടെ പ്രതിച്ഛായക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ചേരി തിരിഞ്ഞ് സഭയിലെ വൈദികരും ബിഷപ്പുമാരും പരസ്പരം ചെളിവാരിയെറിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.

ബിഷപ്പ് സ്ഥാനത്തേക്ക് നിശ്ചയിക്കപ്പെട്ട വൈദികരെ കുറച്ച് അറിയിക്കുന്ന മെത്രാപ്പോലീത്തയുടെ കല്‍പ്പന. അടുത്ത ഞായറാഴ്ച (ഡിസംബര്‍ 18) പള്ളികളില്‍ വായിക്കുന്ന കല്‍പ്പന താഴെ വായിക്കാം –

ബിഷപ്പ് സ്ഥാനത്തേക്ക് നിശ്ചയിക്കപ്പെട്ട വൈദികരെ കുറച്ച് അറിയിക്കുന്ന മെത്രാപ്പോലീത്തയുടെ കല്‍പ്പന. അടുത്ത ഞായറാഴ്ച (ഡിസംബര്‍ 18) പള്ളികളില്‍ വായിക്കുന്ന കല്‍പ്പന
ബിഷപ്പ് സ്ഥാനത്തേക്ക് നിശ്ചയിക്കപ്പെട്ട വൈദികരെ കുറച്ച് അറിയിക്കുന്ന മെത്രാപ്പോലീത്തയുടെ കല്‍പ്പന. അടുത്ത ഞായറാഴ്ച (ഡിസംബര്‍ 18) പള്ളികളില്‍ വായിക്കുന്ന കല്‍പ്പന

 

മാര്‍ത്തോമ്മാ ബിഷപ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ദി വൈഫൈ റിപ്പോര്‍ട്ടര്‍ വാര്‍ത്തകള്‍ താഴെ വായിക്കാം…. 

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: എപ്പിസ്‌കോപ്പല്‍ നിയമന ബോര്‍ഡില്‍ നിന്ന് വീണ്ടും രാജി

മാര്‍ത്തോമ്മാസഭയില്‍ നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നടപടികള്‍ വിവാദത്തില്‍

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പ് തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നുവെന്ന് ജേക്കബ് ചെറിയാന്‍ അച്ചന്‍

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിഭീഷണി മുഴക്കി

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം; സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിവെച്ചു 

മാര്‍ത്തോമ്മാ ബിഷപ്പ് തെരഞ്ഞെടുപ്പ് പൊട്ടിത്തെറിയിലേക്ക്; ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍