ഓംപുരിയെ ഓംമ്പുരിയാക്കിയ ബി.ഉണ്ണികൃഷ്ണനെ ട്രോളുന്നു

തിരുവനന്തപുരം: നടന്‍ ഓംപുരി അന്തരിച്ചതിനെ തുടര്‍ന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബി.ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിലെ അക്ഷരതെറ്റ് ചൂണ്ടിക്കാണിച്ച് സംഘികള്‍ ട്രോളുന്നു. ഓംപുരി എന്നതിന് പകരം ഓംമ്പുരിക്ക് ആദരാഞ്ജലികള്‍ എന്നാണ് തിരക്കഥാകൃത്തും അധ്യാപകനും കൂടിയായ ഉണ്ണികൃഷ്ണന്‍ പോസ്റ്റിട്ടത്. ഇതോടെ സി.പി.എമ്മുകാരനായ ഉണ്ണികൃഷ്ണനെതിരെ സംഘികള്‍ ട്രോള്‍ മഴ തീര്‍ക്കുകയായിരുന്നു.
ss-unni

* ഈ ഉണ്ണികൃഷ്ണന്‍ തന്നെയാണോ അത്യാവശ്യം സാഹിത്യമൊക്കെ വശമുള്ള ആ ഉണ്ണികൃഷ്ണന്‍….ഓംപുരി എന്ന് കൃത്യമായി മലയാളം    ടൈപ് ചെയ്യാം എന്നിരിക്കെ ,ശിവ ..ശിവ..ഇവരൊക്കെ എന്താ ഇങ്ങനെ!

* ഓം പുരീന്ന് എഴുതാന്‍ പോലും അറിയാത്ത നീയൊക്കെയാണൊ ചാനലില്‍ വന്നിരുന്ന് ബുദ്ധിജീവി ചമയുന്നത്. നാണമില്ലെടോ……

* ഓം പുരി എന്ന് താങ്കളുടെ സ്മാര്‍ട്ട് ഫോണില്‍ എഴുതാവുന്നതേയൊള്ളു , ആ ‘മ്പ’ കുറച്ച് കഷ്ടം തന്നെ ?

എന്നിങ്ങിനെ നിരവധി കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. പക്ഷെ, ഇതുവരെ അക്ഷരത്തെറ്റ് തിരുത്തിയിട്ടില്ല.